അന്തിക്കാട്: ആളൊഴിഞ്ഞ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വയോധികന്റെ മരണം പ്രകൃതി വിരുദ്ധ പീഢനത്തിനിടയില്‍ നടന്ന കൊലപാതമാണെന്ന് പോലീസ്.ചേര്‍പ്പ് സി ഐ പികെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന വിദഗ്ദമായ അന്വേഷണമാണ് പ്രതി വെളുത്തൂര്‍, ചുള്ളിപ്പറമ്പില്‍ രാമന് മകന് സത്യന് (42)നെ കൃത്യം നടന്ന് പിറ്റേ ദിവസം തന്നെ പിടികൂടാനായത്. വൈദ്യ പരിശോധനയ്ക്കു ശേഷം,പ്രതി സത്യനെ കൃത്യം നടന്ന വിജനമായ സ്ഥലത്തും, വെളുത്തൂരിലുള്ള പ്രതിയുടെ വസതിയിലും കൊണ്ട് വന്ന് പോലീസ് തെളിവെടുപ്പ് നടത്തി.
ചെമ്പൂത്ര വെളക്കേത്തറ ശങ്കുരു എന്ന ശങ്കരന് (66) ന്റെ മൃതദേഹം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ വെളുത്തൂര്‍ ഭരതന് നഗറില്‍ അകംപാടത്തിനു സമീപം ആളൊഴിഞ്ഞ തെങ്ങിന് തോപ്പില്‍ വാഴക്കൂട്ടത്തിനിടയില്‍ കാണപ്പെട്ടത്. മൃതശരീരം കിടന്നിരുന്ന സമീപത്തെ തൈ തെങ്ങിന്റെ ഓലപട്ടയ്ക്കിടയില് നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ, അടിവസ്ത്രത്തിന്റെ മണം പിടിച്ച പോലീസ് നായ ഡോണ, കൃത്യം നടന്ന സ്ഥലത്ത് നിന്നും കുറച്ച് അകലെയുള്ള പ്രതിയുടെ വീട്ടില്‍ എത്തി നിന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് പ്രതിയെ അയാളുടെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാത്രി തന്നെ പോലീസിന് പിടികൂടി ചോദ്യം ചെയ്യാനായത്. വെളുത്തൂര്‍ നമ്പോര്ക്കാവില് ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന പോത്തോട്ട മഹോത്സവത്തിന് ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കൊല ചെയ്യപ്പെട്ട ശങ്കരന്. ഉത്സവപ്പറമ്പില്‍ സന്ധ്യവരെ ഇയാളെ കണ്ടവരുണ്ടെന്ന് പറയുന്നു.കഞ്ചാവിന് അടിമയും, മദ്യപാനിയും, പ്രകൃതി വിരുദ്ധ ലൈംഗികതയില്‍ കുപ്രസിദ്ധനുമായ പ്രതി സത്യന്, സന്ധ്യയോടെ ശങ്കരനെ മദ്യം വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും മദ്യപാനത്തിനു ശേഷം നടന്ന പ്രകൃതി വിരുദ്ധ നടപടിക്കിടയില്‍ ഉണ്ടായ മല്പിടുത്തത്തില് വയോധികനായ ശങ്കരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: