പാലക്കാട്: സംസ്ഥാനത്ത് ചാരായനിരോധനംമൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കേരള ഹൈക്കോടതി പ്രഖ്യാപിച്ച പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്ന് ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി സലീംതെന്നിലാപുരം ആവശ്യപ്പെട്ടു. ജില്ലാ മദ്യവ്യവസായ മസ്ദൂര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ കള്ക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
തൊഴിലാളികള്‍ക്കനുകൂലമായി ഹൈക്കോടതി വിധി വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറിമാറിവന്ന സര്‍ക്കാറുകള്‍ തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയന്‍പ്രസിഡന്റ് വി.മണികണ്ഠന് അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി സി.സുന്ദരന്‍ സ്വാഗതവും എ.ശിവദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: