പാലക്കാട്: ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ വിജയദശമിയോടനുബന്ധിച്ച് 11ന് പഥസഞ്ചലനം, പൊതുപരിപാടി നടക്കും. സ്വാഗതസംഘം രൂപീകരണയോഗത്തില്‍ ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍ അധ്യക്ഷതവഹിച്ചു. വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, കെ.ബി.രാമകൃഷ്ണന് , എ.സ.ിരാജേന്ദ്രന്, എം.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.വിജയകരമായ നടത്തിപ്പിനായി സ്വാമി നിത്യാനന്ദസരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ, ബ്രഹ്മചാരി ശാന്തചൈതന്യ എന്നിവര്‍ രക്ഷാധികാരികളായും, റിട്ട.ജില്ലാ ജഡ്ജി എം.ആര്.ബാലചന്ദ്രന് നായര്‍ അധ്യക്ഷനായും, പി.ബേബി കാര്യദര്‍ശിയായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: