Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രധാനമന്ത്രി ആവാസ് യോജന ബാങ്കുകള്‍ അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 01:37 pm IST
in Kollam

കൊല്ലം: പ്രധാനമന്ത്രി അവാസ് യോജന പദ്ധതി ബാങ്കുകള്‍ അട്ടിമറിക്കുന്നുവെന്ന് കൗണ്‍സിലര്‍മാര്‍. വീടില്ലാത്തവര്‍ക്കും വീടും വസ്തുവും നല്‍കുന്ന പദ്ധതിയാണ് ഇത്. അതാത് കൗണ്‍സിലര്‍ മുഖേന നിര്‍ദ്ദേശിക്കപ്പെട്ട ബാങ്കുകളാണ് ലോണ്‍ നല്‍കേണ്ടത്. എന്നാല്‍ ഈ ആവശ്യവുമായി എത്തുന്നവരെ ബാങ്ക് മാനേജര്‍മാര്‍ ഭീഷണിപ്പെടുത്തി വിടുകയാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ബാങ്കുകളുടെ യോഗം ഉടന്‍ വിളിച്ച് അതിന് പരിഹാരം കാണാന്‍ ശ്രമിക്കുവെന്നും കേന്ദ്രസര്‍ക്കാരിനെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും മേയര്‍ മറുപടി പറഞ്ഞു.

സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് കഴിവില്ലെന്ന പ്രതിപക്ഷാരോപണം ശരിവച്ച് ഭരണകക്ഷി അംഗങ്ങള്‍ രംഗത്ത് എത്തിയത് ശ്രദ്ധേയമായി. കഴിഞ്ഞദിവസം നടന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് അംഗങ്ങളായ രവീന്ദ്രനും ബാബുവും മേയര്‍ക്ക് മുന്നില്‍ രാജിസന്നദ്ധത അറിയിച്ചത്. തങ്ങളുടെ ഡിവിഷന്‍ പരിധിയില്‍ എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ അലംഭാവം കാണിക്കുന്നു. ജനങ്ങളോട് മറുപടി പറയേണ്ടത് തങ്ങളാണ്. ചിലര്‍ക്ക് ലൈറ്റുകള്‍ നല്‍കുന്നു. മറ്റു ചിലര്‍ക്ക് നല്‍കുന്നില്ല. പല കൗണ്‍സില്‍ യോഗത്തിലും പറഞ്ഞു. ഇനി രക്ഷയില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജിയല്ലാതെ മറ്റു വഴിയില്ലെന്ന് കൗണ്‍സിലര്‍ ബാബു യോഗത്തില്‍ മേയറോട് പറഞ്ഞു. കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷത്ത് നിന്നും എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷ ചെയര്‍മാന്‍മാര്‍ പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ചിരുന്നു. ഇതിന് ബലം നല്‍കുന്നതായിരുന്നു ബാബുവിന്റെ പ്രതികരണം.

ഭരണപക്ഷ അംഗമായ രവീന്ദ്രന്റെ വിശദീകരണം പരസ്യമായി സിപിഐ-സിപിഎം പോരിലേക്ക് പോയി. സിപിഐയുടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് മുന്‍ മേയറും സിപിഐ കൗണ്‍സിലറുമായ ഹണി ബെഞ്ചമിന്‍ മറുപടി പറഞ്ഞത് സഭയില്‍ ബഹളത്തിന് കാരണമായി. കൗണ്‍സിലര്‍ രവീന്ദ്രന് സംസാരിക്കുവാന്‍ അവസരം കൊടുക്കണമെന്ന് മേയര്‍ പറഞ്ഞതോടെ ഹണിക്ക് കൂട്ടായി മറ്റ് സിപിഐ കൗണ്‍സിലറും രംഗത്തെത്തി. തനിക്ക് ഒന്നും കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞ രവീന്ദ്രന്‍ ഇങ്ങനെ പോയാല്‍ ഇനി കൗണ്‍സിലില്‍ എത്തില്ലെന്നും രാജി വയ്‌ക്കുമെന്നും ഭീഷണി മുഴക്കി. ക്ഷേമപെന്‍ഷന്‍ വിതരണം താറുമാറായി എന്ന അഭിപ്രായവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത് എത്തി.

ക്ഷേമ പെന്‍ഷന്‍ വിതരണത്തിനിടെ കോയിക്കലില്‍ തങ്ങളുടെ കൗണ്‍സിലറെ അപമാനിച്ച എംഎല്‍എയോട് കൗണ്‍സില്‍ വിശദീകരണം ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മനുഷ്യനല്ലെ സംസാരിക്കുമ്പോള്‍ നാവ് പിഴക്കുമെന്നും എംഎല്‍എയോട് കാര്യത്തെക്കുറിച്ച് അന്വേഷിക്കാമെന്നും മേയര്‍ മറുപടി പറഞ്ഞു. തെരുവ്‌നായ ശല്യവും, കുരീപ്പുഴ ചണ്ടിഡിപ്പോയും മാലിന്യവുമൊക്കെ വീണ്ടും ചര്‍ച്ചയായി. കോര്‍പ്പറേഷനിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും റോഡുകളിലെ അനധികൃത ബോര്‍ഡുകള്‍ മാറ്റണമെന്നും പ്രതിപക്ഷത്ത് നിന്ന് ആര്‍എസ്പി കൗണ്‍സിലറായ അഡ്വ.ഗോപന്‍ ആവശ്യപ്പെട്ടു. നഗരത്തിലെ മുഴുവന്‍ അനധികൃത കടകളും പൊളിച്ച് നീക്കണമെന്ന് കൗണ്‍സിലില്‍ ഹണി ബെഞ്ചമിന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.