ന്യൂദല്‍ഹി: ഭീകരാക്രമണം ഉണ്ടായ ഉറി കരസേന താവളത്തിലെ ബ്രിഗേഡ് കമാന്‍ഡര്‍ കെ. സോമശങ്കറിനെ തല്‍സ്ഥാനത്തുനിന്നു നീക്കി. അന്വേഷണത്തിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ മാറ്റിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ സൈനികതല അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. സോമശങ്കറിന് പകരം സൈന്യത്തിന്റെ 28 മൗണ്ടന്‍ ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ചുമതല ഏറ്റെടുക്കുമെന്ന് സൈന്യം അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ സൈന്യം തയ്യാറായിട്ടില്ല.
സപ്തംബര്‍ 18ന് കശ്മീരിലെ നിയന്ത്രണരേഖയില്‍ സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 19 സൈനികര്‍ വീരമൃത്യു വരിച്ചത്.
















