തൊടുപുഴ : ഇടുക്കി, കോട്ടയം ജില്ലകളില്‍ കെഎപി ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഒഴിവുണ്ടായിട്ടും പിഎസ്‌സി ലിസ്റ്റില്‍നിന്ന് നിയമനം നടക്കുന്നില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് നാല് മാസം പിന്നിട്ടിട്ടും നിയമനം ആരംഭിച്ചിട്ടില്ല.നിലവിലുള്ള കണക്കുകള്‍ പ്രകാരം 741 ഒഴിവുകളുണ്ടെന്നാണ് വിവരാവകാശ രേഖകളില്‍ പറയുന്നത്. ഒഴിവുകള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന തീരുമാനം അട്ടിമറിച്ചിരിക്കുകയാണ്. 2015 സെപ്റ്റംബറില്‍ എഴുത്തു പരീക്ഷ നടത്തി 2016 ജൂണിലാണ് ലിസ്റ്റ് നിലവില്‍ വന്നത്. ഒരു വര്‍ഷമാണ് ലിസ്റ്റിന്റെ കാലാവധി. ഇതിനകം മൂന്നുമാസം പിന്നിട്ടു. മറ്റു ജില്ലകളുമായി ബന്ധപ്പെട്ട ലിസ്റ്റുകളില്‍ നിന്ന് നിയമനങ്ങള്‍ നടന്നു കഴിഞ്ഞതായി കെഎപി 5 റാങ്കു ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുരുകേശ് അശോകന്‍, സെക്രട്ടറി അയൂബ് അലിയാര്‍ എന്നിവര്‍ മുഖ്യമന്ത്രി, ഡിജിപി അടക്കമുളളവര്‍ക്ക് പരാതി നല്‍കി. പിഎസ്‌സിയുടെ ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
















