ഓയൂര്‍: ചെറിയവെളിനല്ലൂര്‍ ആയിരവല്ലിക്ഷേത്രവുമായി ബന്ധപ്പെട്ട് മൂലസ്ഥാനമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയിരവല്ലി പാറയിലെ കാവ് വെട്ടിനശിപ്പിച്ചു. ചന്ദനമരമടക്കമാണ് നശിപ്പിക്കപ്പെട്ടത്. കാവ് കൈയ്യേറ്റശ്രമമാണ് നടന്നിരിക്കുന്നത്. ഇതിനുമുന്‍പും ആക്രമണം ഉണ്ടാവുകയും വിഗ്രഹങ്ങളടക്കം നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ ഹൈന്ദവ സംഘടനകളുടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒരു ഇടവേളക്ക് ശേഷമാണ് ക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണണെന്ന് ക്ഷേത്രഭാരവാഹികള്‍ ആവശ്യപ്പെട്ടു.
















