പത്തനാപുരം: ഓണം കഴിഞ്ഞതോടെ ജീവനക്കാര്‍ അവധിയില്‍ പോയി. വില്ലേജ് ഓഫീസിലെത്തിയ നിരവധിയാളുകള്‍ ദുരിതത്തിലായി. പിറവന്തൂര്‍ പഞ്ചായത്തിലെ പുന്നല വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ രണ്ടാഴ്ചയായി അവധിയിലാണ്. ഒരു താല്‍ക്കാലിക ജീവനക്കാരി ഉള്‍പ്പെടെ അഞ്ച് പേരാണ് ഇവിടെ ജോലിയില്‍ ഉള്ളത്. ഇതില്‍ രണ്ട് പേരാണ് അവധിയെടുത്തിരിക്കുന്നത്. പിന്നീടുള്ളത് വില്ലേജ് ഓഫീസറും ഒരു വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാണ്.
പിറവന്തൂര്‍ പഞ്ചായത്തിലെ കടയ്‌ക്കാമണ്‍ മുതലുള്ള ആറ് വാര്‍ഡുകളാണ് പുന്നല വില്ലേജ് പരിധിയില്‍ ഉള്ളത്. ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ദിവസേന നിരവധിയാളുകളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ എത്തിയ ആവശ്യക്കാരെ, ജീവനക്കാരില്ലെന്ന് പറഞ്ഞ് തിരികെ വിട്ടിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം രാവിലെ എത്തിയവര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്. കൊല്ലം സ്വദേശികളായ രണ്ട് പേരാണ് അവധിയെടുത്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ ഓണം കഴിഞ്ഞിട്ട് ഒരു ദിവസവും മറ്റൊരു ഉദ്യോഗസ്ഥന്‍ രണ്ട് ദിവസവും മാത്രമേ ജോലിക്ക് എത്തിയിട്ടുള്ളൂ. സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷാപരിശീലനത്തിന് പോയതിനാലാണ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തതെന്നാണ് റവന്യൂ മേലാധികാരികള്‍ പറയുന്നത്. നാട്ടുകാര്‍ ബഹളം വച്ചതോടെ പത്തനാപുരം തഹസീല്‍ദാര്‍ താലൂക്കില്‍ നിന്നും ജീവനക്കാരെ പുന്നല വില്ലേജ് ഓഫീസിലേക്ക് അയച്ചു.
അപ്പോഴേക്കും മിക്കയാളുകളും മടങ്ങിയിരുന്നു. കഴിഞ്ഞ നിരവധി നാളുകളായി വില്ലേജ് ഓഫീസില്‍ ജീവനക്കാരില്ലെന്നും രേഖകള്‍ കൃത്യസമയങ്ങളില്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
















