പുത്തൂര്‍: സാമൂഹ്യവിരുദ്ധരും മാര്‍ക്‌സിസ്റ്റ് ഗുണ്ടകളും ചേര്‍ന്ന നടത്തിയ അക്രമത്തില്‍ നട്ടെല്ലിന് പരിക്കുപറ്റി അരയ്‌ക്ക് താഴെ തളര്‍ന്ന് കിടക്കുന്ന രഞ്ചിത്തിന് ചികിത്സാസഹായം നല്‍കി.
പുത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ചികിത്സാ സഹായം കൈമാറിയത്. ഒന്നര വര്‍ഷം മുമ്പ് സംഭവിച്ച ആക്രമണത്തില്‍ പരിക്കുപറ്റിയ രഞ്ചിത്ത് ഇപ്പോഴും ആയുര്‍വേദ ചികിത്സയിലാണ്. ട്രസ്റ്റിന്റെ എക്‌സിക്യുട്ടിവ് അംഗം ശ്രീധരന്‍പിള്ള, ആര്‍എസ്എസ് താലൂക് സഹകാര്യവാഹ് സുബ്രഹ്മണ്യന്റെ സാന്നിദ്ധ്യത്തില്‍ ചികിത്സാതുക കൈമാറി. ട്രസ്റ്റ് വൈസ്പ്രസിഡന്റ് ശരത് മാധവം, സെക്രട്ടറി ബി. ശരത്ചന്ദ്രന്‍, ട്രഷറര്‍ സതീശന്‍, പ്രശാന്ത്‌ചെറുപൊയ്‌ക, സതീശന്‍ കല്ലുംമൂട്, ജന്മഭൂമി ഫീല്‍ഡ് ഓഫീസര്‍ സുരേഷ് ഐവര്‍കാല എന്നിവര്‍ പങ്കെടുത്തു.
















