തൊടുപുഴ: നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായി ബിജെപി. ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് നഗരസഭയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി വാര്‍ഡ് കൗണ്‍സിലര്‍മാരടക്കം രംഗത്തെത്തിയത്. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണിക്കെതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ചെയര്‍പേഴ്‌സണും കൗണ്‍സിലും തീരുമാനിക്കുന്ന കാര്യങ്ങള്‍ ഇവര്‍ അട്ടിമറിക്കുന്നതായും, പദ്ധതി വിഹിതം വെട്ടിച്ചുരുക്കുകയും പൂര്‍ത്തിയായ പദ്ധതികള്‍ക്ക് പണം നല്‍കാന്‍ വിസമ്മതിക്കുകയുമാണ് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ചെയ്യുന്നതെന്നും ബിജെപി ആരോപിക്കുന്നു.
വികസനമുരടിപ്പില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ 3-ാം തീയതി രാവിലെ 9 മുതല്‍ 5വരെ ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ഏകദിന ഉപവാസം നടത്തും. പ്രധാന്‍മന്ത്രി ആവാസ് യോജനപ്രകാരം കേരളത്തില്‍ 15 നഗരസഭകളിലെ വീടില്ലാത്തവര്‍ക്ക് വീടുവെയ്‌ക്കാന്‍ 3 ലക്ഷം രൂപ തിരിച്ചടയ്‌ക്കേണ്ടാത്ത ആനുകൂല്യം ആദ്യം ലഭിച്ച തൊടുപുഴ നഗരസഭയില്‍ ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട 600 ഓളം പേര്‍ക്ക് കിട്ടേണ്ട ആനുകൂല്യം വെട്ടിച്ചുരുക്കി നൂറുപേര്‍ക്ക് മാത്രമാക്കി. നഗരസഭ വിഹിതമായി അടയ്‌ക്കേണ്ട 50,000 രൂപ ഒരു വീടിന് എന്നതിന് 100 വീടിന് മാത്രം ആണ് നഗരസഭ വക കൊള്ളിച്ചിട്ടുള്ളത്. ഇതുംപ്രകാരം ഒരു വാര്‍ഡില്‍ 3 വീടുകള്‍ക്ക് മാത്രമാണ് അനുമതി.
പാവങ്ങളായ വീടില്ലാത്തവരേയും ഉപയോഗ്യമായ വീടില്ലാത്തവരേയും സഹായിക്കാന്‍ കേന്ദ്രം നടപ്പാക്കുന്ന പദ്ധതി അട്ടിമറിക്കാന്‍ എല്‍ഡിഎഫ് – യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൂട്ടുനില്‍ക്കുകയാണ്. ഡിപിസിയുടെ അംഗീകാരത്തിന് പ്രോജക്ടുകള്‍ സമര്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിട്ടും ഇതേ വരെ അത് സമര്‍പ്പിച്ചിട്ടില്ല. പല പ്രോജക്ടുകളും കൗണ്‍സിലില്‍ അംഗീകാരം വാങ്ങിച്ചിട്ടും ഡിപിസിക്ക് പോകാന്‍ നേരം ഈ പ്രോജക്ടുകള്‍ ഇല്ല. ഇത് അന്വേഷിച്ചപ്പോള്‍, മരാമത്തു കാര്യ ചെയര്‍മാന്‍ ഫണ്ടില്ല എന്നു പറഞ്ഞ് മാറ്റിവെച്ചു എന്നാണ് ആരോപണം. മുനിസിപ്പല്‍ ഭരണകര്‍ത്താക്കളായ യുഡിഎഫും എല്‍ഡിഎഫും വികസന മുരടിപ്പുമായി മുന്നോട്ടു പോകുന്ന പക്ഷം അനിശ്ചിതകാല ഉപവാസം നടത്തി ഇതിനു പരിഹാരം കാണാന്‍ ബിജെപി ശ്രമിക്കും.
പത്രസമ്മേളനത്തില്‍ ബിജെപി നിയോജകമണ്ഡല
ം പ്രസിഡന്റ് ടി എസ് രാജന്‍, ജനറല്‍ സെക്രട്ടറി എസ് പത്മഭൂഷണ്‍, കൗണ്‍സിലര്‍മാരായ ഗോപാലകൃഷ്ണന്‍, അജി ആര്‍, രേണുകാ രാജശേഖരന്‍, വിജയകുമാരി, ബിന്ദു പത്മകുമാര്‍, അരുണിമ ധനേഷ് എന്നിവര്‍ പങ്കെടുത്തു.
















