വെളിയം: മിച്ചഭൂമി അനധികൃതമായി കൈയ്യേറി റബ്ബര്‍കൃഷി നടത്തുന്നതായി പരാതി. വെളിയം പഞ്ചായത്തിലെ മറവന്‍കോട് മിച്ചഭൂമി കോളനിയിലാണ് സര്‍ക്കാര്‍ഭൂമി വ്യാപകമായി കൈയ്യേറി റബ്ബര്‍കൃഷി നടത്തുന്നത്.
പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നാണ് ഉയരുന്ന ആക്ഷേപം. മറവന്‍കോട് മിച്ചഭൂമി നൂറ്റിയിരുപത് ഏക്കറോളമാണുള്ളത്. ഇതില്‍ നൂറില്‍പരം കുടുംബങ്ങളാണ് താമസിക്കുന്നത്. 2015ലാണ് മിച്ചഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നലകാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ അവിടെ താമസമില്ലാത്തവര്‍ പുറത്തുനിന്നെത്തി വ്യാപകമായി ഭൂമികൈയ്യേറുകയും കൈയ്യറ്റ ഭൂമിക്ക് പട്ടയം നേടിയെടുക്കുവാനുള്ള ശ്രമത്തിലുമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇതിനെതിരായി സാമൂഹിക ഇടപെടല്‍ ഉണ്ടാവുകയും ജില്ലാകളക്ടര്‍, തഹസീല്‍ദാര്‍, വില്ലേജോഫീസര്‍ എന്നിവരെ കാണുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. മിച്ചഭൂമിയില്‍ കാലങ്ങളായി താമസിക്കുന്നവരുടെ ഭൂമിവരെ കൈയ്യേറിയാണ് പുറത്തുനിന്നുള്ളവര്‍ വ്യാപകമായ റബര്‍കൃഷി നടത്തിയിരിക്കുന്നത്. മതപരിവര്‍ത്തന കേന്ദ്രങ്ങളുടെ വ്യാപകമായ ഇടപെടലും ഇവിടെ നടക്കുന്നുണ്ട്. കൈയ്യേറിയ’ഭൂമിയില്‍ പ്രാര്‍ത്ഥനാഹാള്‍ നിര്‍മിക്കാനുള്ള ഇവരുടെ നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു.
എന്നാല്‍ രാഷ്‌ട്രീയ ഇടപെടല്‍ അടക്കം ഇവരെ സഹായിക്കുന്നനിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ താല്‍ക്കാലിക സംവിധാനത്തിലാണ് ഇവരില്‍ പലരും ഇവിടെ താമസിക്കുന്നത്.
കുടിവെള്ള ക്ഷാമമടക്കം പല പ്രശ്‌നങ്ങളും പകര്‍ച്ചവ്യാധി പോലുള്ള ബുദ്ധിമുട്ടുകളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നു. ഇതു കൂടാതെയാണ് പുറത്തുനിന്നും ഭൂമികൈയ്യേറാന്‍ വരുന്നവരുടെ ഭീഷണിയും ആക്രമണവും. ഹിയറിങ്ങ് നടപടികള്‍ വേഗത്തിലാക്കി നഷ്ടപ്പെട്ട് പോകുന്ന സര്‍ക്കര്‍ ഭൂമി തിരിച്ചെടുക്കാനുള്ള ശ്രമം വേഗത്തിലാക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. അധികൃതരുടെ ഒത്താശയോടെ നടക്കുന്ന കൈയ്യേറ്റശ്രമം സര്‍ക്കാരുകളുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് കാലതാമസം വരുത്തുമെന്ന് മാത്രമല്ല കാലങ്ങളായുള്ള ഒരു കുടിലിനുവേണ്ടിയുള്ള പാവങ്ങളുടെ കാത്തിരിപ്പ് എക്കാലവും ഒരു സ്വപ്‌നമായി തുടരുകയും ചെയ്യും.
















