കൊല്ലങ്കോട്: ബ്രിട്ടീഷുകാരുടെ കാലത്ത് വനവിഭവങ്ങള്‍ ശേഖരിച്ച് വിദേശത്തേക്ക് കടത്തി കൊണ്ടുപോകുന്നതിന് ഉപയോഗിച്ച മലമ്പാതയാണ് കുരിയാര്‍കുറ്റി പാത. കുരിയാര്‍കുറ്റിപ്പാലം വീതികൂട്ടിയാല്കേരളത്തിലൂടെ പറമ്പിക്കുളം സഞ്ചാരം സാധ്യമാക്കാം. നെല്ലിയാമ്പതിയില്‍ നിന്നും കുരിയാര്‍കുറ്റി പുളിക്കല്‍, മുതുവരച്ചാല്‍, ഒരു കൊമ്പന്‍കുട്ടി ആതിരപ്പിള്ളി വഴി 105 കി.മീ.സഞ്ചരിച്ചല്‍ കൊച്ചിയിലെത്താം. തുടക്കംമുതല്‍ മണ്പാതയും, കല്ലുപതിച്ച ഒറ്റവരിപ്പാതയുമാണ് വകുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഈ വഴി.
വനംവകുപ്പ് ജീവനക്കാര്‍ ആതിരപ്പിള്ളി വഴിയിലെ പുളിക്കല്‍, മുതുവരച്ചാല്‍, ഒരു കൊമ്പന്‍കുട്ടി എന്നിവടത്തെ ക്യാമ്പ് ഷെഡിലെത്തുന്നത് ഇതിലൂടെയാണ്. വനസംരക്ഷണത്തിന് ഒരു സംഘത്തിന് 15 ദിവസത്തിലൊരിക്കലാണ് ജോലിമാറ്റം. അത്രയും ദിവസത്തിലേക്കുള്ള ആഹാരസാധനങ്ങളും മറ്റും സ്ഥിരമായി കടത്തുന്നത് ഇതിലേയാണ്.
നെല്ലിയാമ്പതിയില്‍ നിന്നും പറമ്പിക്കുളത്തക്ക് 24 കി.മീ.ദൂരവും ആതിരപ്പിള്ളിയിലേക്ക് 31 കി.മീ. ദൂരവുമാണ് പഴയ ചരക്കുകടത്തു പാതയിലൂടെയുള്ളത്.
മണ്പാതയും കല്ലുപതിച്ചതും ടാറിട്ടതുമായ പാതയായതിനാല്‍ നാലുചക്രങ്ങള്‍ക്ക് സുഖമായി രണ്ടിടത്തേക്കും സഞ്ചരിക്കാന്‍ വനംനിയമമൊഴിച്ച് മറ്റുരു തടസ്സവുമില്ല
മഴക്കാലത്ത് അതിരപ്പള്ളി വഴിയിലെ ഒറ്റക്കൊമ്പന് പുഴയില്‍ ചെറിയൊരു പാലം നിര്‍മ്മിച്ചല്‍ സഞ്ചാരം സുഗമമാകും. വേനലില്‍ വെള്ളം കുറവായതിനാല്‍ പാലമില്ലെങ്കിലും സഞ്ചരിക്കാം.
പറമ്പിക്കുളത്ത് നിന്നും കൊച്ചിയിലേക്ക് 102 കി.മിറ്ററും പാലക്കാട്ടിലേക്ക് 105 കി.മി. മാത്രമാണ് എന്നത് വകുപ്പ് വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡിസല്ച്ചിലവും യാത്രാബത്തയും കണക്കാക്കുന്നതും ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ്.
ജീപ്പുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഈ പാതകള്‍ ഇപ്പോള്‍ വനംവകുപ്പ് പരിശോധന റോഡുകലളായാണ് ഉപയോഗിച്ചവരുന്നത്. ഈ പാത തുറന്നുകിട്ടുകയാണെങ്കില്‍ ഒരേ സമയം രണ്ട് ഹില്‍ സ്റ്റേഷനുകളിലൂടെയും ആതിരപ്പള്ളിവാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്കുമുള്ള വിനോദസഞ്ചാരത്തിനും സാദ്ധ്യത തുറക്കും.
കേരളത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാറിന്റെ അധികാരം ആവശ്യമില്ല. അതിനാല്‍ അന്തര്‍സംസ്ഥാന കരാറുകളുടെ കാര്യക്ഷമമായ നടത്തിപ്പിന് ഉപയോഗപ്രധമാകും. പറമ്പിക്കുളത്തേക്ക് യാത്രചെയ്യാന്‍ തമിഴ്നാടിന് നല്കുന്ന ടോള്‍ പിരിവ് ഒഴിവാക്കി യാത്ര ദൂരവും ചെലവും കുറയ്ക്കാം. കുരിയാര്‍കുറ്റി പാലത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടക്കാന്‍ കഴിയില്ല എന്നത് മാത്രമാണ് പരിമിതി. പാലത്തിന് തൊട്ടുമുമ്പായി തുടങ്ങുന്ന മണ്‍പാതയിലൂടെ യാതചെയ്താല്‍ ആതിരപ്പള്ളിയില്‍ വളരെ എളുപ്പം എത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: