കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവേദിയും, ഭാരത ദേശം മാസികയും സംയുക്തമായി സംഘടിപ്പിച്ച പി.ലീല സ്മാരക പുരസ്‌കാരം-2016 സവാകിന്റെ ജില്ലാ വനിതാ പ്രസിഡണ്ടും സംസ്ഥാന കമ്മറ്റി അംഗവും കോളേജ് ഓഫ് കൊമേഴ്‌സിലെ കലാസാഹിത്യവേദി പ്രസിഡണ്ടുമായ ബിന്ദു സജിത് കുമാറിന് സംഗീത സംവിധാകന്‍ ഡോ.സി.വി.രഞ്ജിത്ത് നല്‍കി. വി.ദക്ഷിണാമൂര്‍ത്തി സ്മാരക പുരസ്‌കാരം സംഗീത സംവിധായകന്‍ തലശ്ശേരി മുകുന്ദ ദാസിനും നല്‍കി.
കണ്ണൂര്‍ വീറ്റ്ഹൗസില്‍ നടന്ന അഖില കേരള നാടക കലാകാര സംഗമത്തില്‍വെച്ചാണ് പുരസ്‌കാരം നല്‍കിയത്. മഹാകവി ചങ്ങമ്പുഴയുടെ പൗത്രന്‍ ചങ്ങമ്പുഴ ഹരികുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ തിക്കോടിയന്‍ സ്മാരക പ്രഭാഷണം നടത്തി. ഡോ.എന്‍.കെ.ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പരിപാടിയില്‍ ഇരുപതിലധികം നാടക കലാകാരന്മാരെ പൊന്നാടയും ഗ്രന്ഥ സമര്‍പ്പണവും നല്‍കി ആദരിച്ചു. അമ്പതിലധികം നാടക കലാകാരന്മാര്‍ക്ക് ആദരണം നല്‍കി. ഗാനാലാപനം കവിതാപാരായണം എന്നിവയും മൊടപ്പത്തി നാരായണന്‍ ജലവിനിയോഗത്തിന്റെ വിനാശങ്ങളെക്കുറിച്ച് നടത്തിയ ഏകതാ നാടകവും അരങ്ങേറി. എ.ഗംഗാധരന്‍ സ്വാഗതവും സൗമി മട്ടന്നൂര്‍ നിന്ദിയും പറഞ്ഞു.
















