കൊച്ചി: മുഖ്യമന്ത്രി കവലചട്ടമ്പിയാകുന്നത് അപമാനകരമാണെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. നിയമ സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി ധിക്കാരം കാട്ടരുത്. മുഖ്യമന്ത്രിയുടെ പ്രതികരണം ജനാധിപത്യത്തിന് അപമാനകമരമാണ്. പിണറായി വിജയന്‍ സ്വാശ്രയ മാനേജ്‌മെന്റിന്റെ വക്താവാണെന്നും ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി. സ്വന്തം പദവി മുഖ്യമന്ത്രി കളഞ്ഞ് കുളിക്കരുത്. അടിയന്തിരമായി പരിഹരിക്കണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
















