Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടതിവിധി ഇന്ന്: ചേമ്പര്‍ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 10:13 pm IST
inKannur

കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭരണ സമിതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മെമ്പര്‍മാര്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ മുന്‍സിഫ് കോടതി ഇന്ന് രാവിലെ വിധി പറയും. ഇന്ന് വൈകുന്നേരം 4 മണിക്കാണ് ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കുക. റിട്ടേണിംഗ് ഓഫീസര്‍ ഓണററി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതും അവസാനഘട്ടത്തില്‍ റിട്ടേണിംഗ് ഓഫീസറെ മാറ്റിയത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്. റിട്ടേണിംഗ് ഓഫീസറായിരുന്നയാള്‍ സെക്രട്ടറിയായി മത്സരിക്കുന്നതിനാല്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിലവിലുള്ള പ്രസിഡണ്ടിനെ റിട്ടേണിംഗ് ഓഫീസറാക്കുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം. ഇത് സംബന്ധിച്ച് അംഗങ്ങള്‍ക്ക് വിവരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്കുള്ള മുന്നൊരുക്കം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ റിട്ടേണിംഗ് ഓഫീസറെ മാറ്റിയതിനെ അംഗീകരിക്കാനാവില്ലെന്നും ഒരു വിഭാഗം മെമ്പര്‍മാര്‍ വാദിക്കുന്നു. വര്‍ഷങ്ങളായി സമവായത്തിലൂടെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാണ് ചേംബറിന്റെ പാരമ്പര്യം.

വിവാഹമോചനം: കോടതിക്കുപുറത്ത്

തര്‍ക്കപരിഹാര സംവിധാനം വേണം-വനിതാ കമ്മീഷന്‍

കണ്ണൂര്‍: വിവാഹമോചന കേസുകള്‍ കോടതിയിലെത്തുന്നതിന് മുമ്പ് രമ്യമായ പരിഹാര സാധ്യത ആരായാന്‍ പ്രാദേശിക തര്‍ക്കപരിഹാര സംവിധാനം സര്‍ക്കാര്‍തലത്തില്‍ ഉണ്ടാവണമെന്ന് വനിതാ കമ്മീഷന്‍. നിയമനടപടിക്ക് മുമ്പ് ഇത്തരം തര്‍ക്കപരിഹാര ശ്രമങ്ങള്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ നിലയില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കും. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കമ്മീഷന്‍ അംഗം അഡ്വ.നൂര്‍ബീന റഷീദ് പറഞ്ഞു.

കുടുംബങ്ങളില്‍ ഇത്തരം മധ്യസ്ഥസാധ്യതകള്‍ ഇല്ലാതാവുന്ന സാമൂഹ്യ സാഹചര്യത്തില്‍ ഇക്കാര്യം ഏറെ പ്രസക്തമാണ്. വനിതാ കമ്മീഷന് മുമ്പില്‍ എത്തുന്ന ഗാര്‍ഹിക പീഡനപരാതികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങളില്‍ പോലും ഗാര്‍ഹിക പീഡനം നടക്കുന്നുവെന്ന പരാതി ഉയരുന്നു. ഇത്തരം ഒരു പരാതി കണ്ണൂരിലെ സിറ്റിങ്ങില്‍ പരിഗണനക്ക് വന്നു.

പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 80 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. 2016 ജൂണിലായിരുന്നു സംഭവം. സ്ത്രീ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെങ്കിലും എവിടെയും പരാതി നല്‍കിയില്ല. ഈ പരാതി നേരിട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. സ്ത്രീയും ഒരു മകനും മാത്രമാണ് വീട്ടില്‍ താമസം. വീടിനടുത്ത വഴിയില്‍ അയല്‍വാസിയായ ആള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

5 വര്‍ഷം മുമ്പ് മാത്രം വിവാഹിതരായ ദമ്പതികള്‍ ഉഭയസമ്മതപ്രകാരം വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ച് കമ്മീഷന്‍ മുമ്പാകെ ധാരണയിലെത്തി. ഹിന്ദു വിവാഹ നിയമം 13 ബി വകുപ്പ് പ്രകാരം വിവാഹമോചന ഹരജി നല്‍കാന്‍ ഇരുവരും കമ്മീഷനില്‍ സമ്മതം അറിയിച്ചു. സര്‍ക്കാര്‍തലത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പ്രസവാവധി നിഷേധിച്ചുവെന്ന പരാതി സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനായി വിട്ടു. ആകെ 67 പരാതികളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. 38 എണ്ണം തീര്‍പ്പാക്കി. 14 പരാതിയില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 3 കേസ് ഫുള്‍ കമ്മീഷന് വിട്ടു. 12 പരാതി അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ മാറ്റി. ഒ.കെ.പത്മപ്രിയ, അഡ്വ. അനില്‍റാണി, വനിതാ സ്റ്റേഷന്‍ എസ്‌ഐ പി.എസ്.ലീലാമ്മ എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.