കരുനാഗപ്പള്ളി: കെഎസ്‌യു ഇന്നലെ നടത്തിയ വിദ്യാഭ്യാസ ബന്ദിന്റെ മറവില്‍ അക്രമം. പാര്‍ട്ടി ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷന് മുന്നില്‍ നാഷണല്‍ഹൈവേ ഉപരോധിച്ചു. അര മണിക്കൂറോളം റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ അത് വഴി കടന്നുപോയ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ കാര്‍ തകര്‍ത്തു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിനു സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ കല്ലേറു നടത്തി. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
















