കുന്നംകുളം : നഗരസഭ കൗണ്‍സില്‍ യോഗം ബഹളം മൂലം തീരുമാനമാകാതെ പിരിഞ്ഞു.
കഴിഞ്ഞ ഒന്‍പതു മാസമായി അധികാരത്തിലേറിയ നഗരസഭാ ഭരണസമിതി പ്രതിസന്ധിയിലാണ്, കാര്യമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാതെ മരവിച്ചിരിക്കുകയാണ്. അനധികൃത കയ്യേറ്റങ്ങള്‍ അന്‍സാരി പ്ലാസ കയ്യേറി പണിത കെട്ടിടം അനധികൃതമായി പച്ചക്കറി കച്ചവടവം, മത്സ്യകച്ചവടവം, തുടങ്ങി തട്ടുകടകളും പെരുകി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കയ്യടക്കിവെച്ചിരിക്കുന്നു. നഗരസഭയുടെ മൂക്കിന് താഴെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യ വിഭാഗത്തിന് നേരെ വിരല്‍ ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ഭരണകര്‍ത്താക്കള്‍.
പൊതു സ്ഥലത്തെ വൃത്തിഹീനമായ ഇടങ്ങളില്‍ മല്‍സ്യകച്ചവടം നിരോധിച്ചിട്ടും, സമാന്തരമായ മറ്റൊരു മല്സ്യമാര്ക്കെറ്റ് തുറക്കാനുള്ള ശ്രമത്തിലാണ് ചെറുകിട കച്ചവടക്കാര്‍, ചില അംഗങ്ങളുടെ സഹായവും ഒത്താശയും മൂലമാണ് ഇത്തരം കച്ചവടങ്ങള്‍ നഗരത്തില്‍ നടത്തുന്നതെന്ന ആരോപണവുമുണ്ട് .
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്ബഹളത്തിന് ഇടയാക്കിയത്, കുന്നംകുളത്തെ ഏറെ കൊട്ടിഘോഷിച്ച തുറക്കുളം മാര്‍ക്കറ്റ് ,ടൗണ്‍ഹാള്‍ ,ബസ്റ്റാന്റ് ,വനിതാ കംഫര്‍ട്ട് സ്റ്റേഷന് ഇതെല്ലാം ഒരുപടി പോലും മുന്നോട്ട് കൊണ്ടുപോകാന്‍ ഭരണസമിതിക്ക് സാധിച്ചിട്ടില്ല.
ബഹളം മൂലം പ്രധാനപ്പെട്ട അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല ,എല്ലാവര്ക്കും വീടെന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി അജണ്ടയില്‍ ഉണ്ടായിരുന്നു .ഈ പദ്ധതികള്‍ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ പോലും ഭരണസമിതിക്ക് സാധിച്ചില്ല, ക്രിമിനല്‍ കേസിലെ പ്രതിയായ സി പി എം പ്രവര്‍ത്തകനെ താത്കാലിക ജീവനക്കാരനായി നിയമിക്കാനുള്ള നടപടിക്കെതിരെ ബി ജെ പി അംഗം ഗീത ശശി ചെയര്മാന് വിയോജനകുറിപ്പ് നല്കി.
കൗണ്‍സിലില്‍ അജണ്ടയില്‍ ചര്‍ച്ച ചെയ്തു പാസാക്കിയ കാര്യങ്ങള്‍ പോലും നടപ്പാക്കാന്‍ സാധിക്കാത്ത ഭരണമാണ് കുന്നംകുളത്തു നടക്കുന്നതെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ മുരളി പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: