ചെങ്ങന്നൂര്‍: വാഹനാപകടത്തില്‍ മരിച്ച വ്യദ്ധന്റെ സംസ്‌ക്കാരത്തെചൊല്ലി സമുദായത്തിലെ ഇരു ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കം ആര്‍ഡിഒ ഇടപെട്ട് പരിഹരിച്ച് മ്യതദേഹം സംസ്‌ക്കരിച്ചു. നിര്‍മ്മാണ തൊഴിലാളിയായ പാണ്ടനാട് നോര്‍ത്ത് പ്രയാര്‍ തുള്ളക്കളത്തില്‍ കുഞ്ഞുമോന്‍ (കൊച്ചുകുഞ്ഞ്-65) ഞായറാഴ്ച ഉച്ചയ്‌ക്ക് തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ലോ ഫഌര്‍ ബസിടിച്ച് മരിച്ചിരുന്നു.
കൊച്ചുകുഞ്ഞിന്റെ താമസം മാടവന ലക്ഷം വീട് കോളനിയിലാണ്. ഇവിടെ സംസ്‌ക്കാരത്തിന് സ്ഥലമുണ്ടായിരുന്നില്ല. കെപിഎംഎസിന്റെ വകയായി പ്രയാറുള്ള ശ്മശാന ഭൂമിയില്‍ സംസ്‌ക്കരിക്കുന്നതിനെ സമുദായത്തിലെ ഒരു വിഭാഗം ചോദ്യം ചെയ്തു.
സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ആര്‍ഡിഒ യുടെ നേത്യത്വത്തില്‍ പോലീസ് ഇടപെട്ട് ചര്‍ച്ച നടത്തുകയും മ്യതദേഹം ഇതേ ശ്മശാനത്തില്‍ തന്നെ സംസ്‌ക്കരിച്ചു.
















