കരിങ്കുന്നം: വഴിത്തല ശാന്തിഗിരി കോളേജിലെ വിദ്യാര്‍ത്ഥികളെ താക്കോലിന് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. വഴിത്തല സ്വദേശി അലോഷി (21)യെയാണ് ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ജിജി. അക്കിനാസ്, ജിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മധുര യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയയായ പ്രതിയെ ഇതേ കോളേജില്‍ നിന്നും രണ്ട് വര്‍ഷം മുന്‍പ് പുറത്താക്കിയതാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് മദ്യലഹരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുതിര കയറിയതെന്നാണ് വിവരം. 308 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തിട്ടില്ല. കഴുത്തിനുള്‍പ്പെടെയാണ് പ്രതി ബൈക്കിന്റെ താക്കോലുപയോഗിച്ച് കുത്തിയത്. സംഭവം ഇങ്ങനെ; കഴിഞ്ഞ 23 ന് വൈകിട്ട് കോളേജിന്റെ ബസ് വഴിയരികില്‍ തടഞ്ഞ് നിര്‍ത്തി പ്രതി അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്നാണ്ടായ വാക്കേറ്റത്തില്‍ യാതൊരു പ്രകോപനവും കൂടാതെ പ്രതി ജിജി താക്കോലിന് കുത്തുകയായിരുന്നു. പിടിച്ച് മാറ്റുന്നതിനിടെയാണ് മറ്റുള്ളവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായത്. ഇതിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ശനിയാഴ്ച വൈകിട്ടാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് തെളിവെടുപ്പിന് ശേഷമാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. കരിങ്കുന്നം എസ്‌ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
















