Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബന്ധുവിനുവേണ്ടി ഡിവൈഎസ്പി ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 04:15 pm IST
in Kollam

ശാസ്താംകോട്ട: സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുവിനുവേണ്ടി കൊട്ടാരക്കര ഡിവൈഎസ്പി യുവാവിനെ ലോക്കപ്പല്‍ കയറ്റി നഗ്നാക്കി മര്‍ദ്ദിച്ചു. കൊലപാതക ശ്രമത്തിന് കേസും ചാര്‍ജ്ജ് ചെയ്തു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിനെ കോടതി റിമാന്റു ചെയ്തിരിക്കുകയാണ്. പോരുവഴി അമ്പലത്തുംഭാഗം രശ്മിഭവനത്തില്‍ സി.എസ്.കിരണി(27)നെയാണ് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ വച്ച് കൊട്ടാരക്കര ഡിവൈഎസ്പി കൃഷ്ണകുമാര്‍ മര്‍ദ്ദിച്ചത്. കിരണും സമീപവാസിയായ ഓമനക്കുട്ടന്‍പിള്ളയുമായി കഴിഞ്ഞ ബുധനാഴ്ച മുതുപിലാക്കാട് ഊക്കന്‍മുക്കില്‍ വച്ച് വാക്കേറ്റവും അടിച്ചുപിടിയുമുണ്ടായി.

കിരണിനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. തുടര്‍ന്ന് ഉണ്ണി ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിച്ച പോലീസ് ഇരുവരെയും പിറ്റേന്ന് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് വില്ലനായി കൊട്ടാരക്കര ഡിവൈഎസ്പി എത്തുന്നത്. ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ സുഹൃത്തിന്റെ ഭാര്യ സഹോദരനാണ് പരാതിക്കാരന്‍. അടിപിടി കേസില്‍ കൊലപാതകശ്രമം വകുപ്പായി 308 കിരണിനെതിരെ ചേര്‍ക്കാന്‍ ശാസ്താംകോട്ട പോലീസിന് ഡിവൈഎസ്പി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് വീട്ടില്‍ നിന്നും കിരണിനെ പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ ജാമ്യത്തില്‍ വിടാനോ കോടതിയില്‍ ഹാജരാക്കാനോ പോലീസ് തയാറായില്ല. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ ഡിവൈഎസ്പി കൃഷ്ണകുമാര്‍ കിരണിനെ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ പരാതിക്കാരും പൊതു പ്രവര്‍ത്തകരും നോക്കി നില്‍ക്കേയായിരുന്നു മര്‍ദ്ദനം. ഇവനെ രണ്ട് ദിവസം കൂടി ഇങ്ങനെ നിര്‍ത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്ന് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് ഡിവൈഎസ്പി മടങ്ങിയത്.

കിരണിനെ അറസ്റ്റ് ചെയ്തിട്ട് ഒരുദിവസം കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കാത്തത് അറിഞ്ഞ് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും സ്റ്റേഷനിലെത്തി അവസ്ഥ ബോധ്യപ്പെട്ടു. തുടര്‍ന്ന് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി.

കിരണിനെ ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കേണ്ടയെന്നത് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശമാണ് അതിനാല്‍ ഡിവൈഎസ്പിയുടെ മുന്നില്‍ പോയി പ്രശ്‌നം ഉണ്ടാക്കു എന്ന് ശാസ്താംകോട്ട സ്റ്റേഷനിലെ പോലീസുകാര്‍ പറഞ്ഞതോടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കിരണിന്റെ അച്ഛന്‍ ശാസ്താംകോട്ട മുന്‍സിഫ് മജിസ്‌ട്രേറ്റിന് മുന്നില്‍ പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ കിരണിനെ എത്രയുംവേഗം കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. രാത്രി എട്ടിനോടെ പോലീസ് കിരണിനെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. അവിടെ വച്ച് തന്നെ നഗ്നനാക്കി ഡിവൈഎസ്പി മര്‍ദ്ദിച്ച വിവരം കിരണ്‍ പോലീസിനോട് പറഞ്ഞു.

മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കിയതിനായി പിന്നീട് പോലീസിന്റെ അമര്‍ഷം. സ്റ്റേഷനു മുന്നിലുണ്ടായിരുന്ന കിരണിന്റെ ബന്ധുക്കളെയും പൊതുപ്രവര്‍ത്തകരെയും ശാസ്താംകോട്ട സിഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരസ്യമായി അസഭ്യം വിളിച്ചു. കൊട്ടാരക്കര ഡിവൈഎസ്പിക്കും ശാസ്താംകോട്ട സിഐക്കുമെതിരെ ഇവര്‍ പോലീസ് കംപ്ലയിന്റ് അതോറിട്ടിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)
Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)
Kerala

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

India

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.