വണ്ടിപ്പെരിയാര്‍: കഞ്ചാവുമായി വണ്ടിപ്പെരിയാറിലെ ഗവ. കോളേജിന് സമീപത്ത് നിന്നും വിദ്യാര്‍ത്ഥി എകസൈസ് പിടിയില്‍. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് എറണാകുളം പറവൂര്‍ പരവുംതാരത്ത് കളരിത്തറ വീട്ടില്‍ പ്രിന്‍സ്(21) പിടിയിലായത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടുന്നത്. സ്വന്തം ആവശ്യത്തിനായാണ് കഞ്ചാവ് ശേഖരിച്ചതെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. ഇതേ തുടര്‍ന്ന് കോളേജുകളില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങുകയാണ് എക്‌സൈസ് വിഭാഗം. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും ആരംഭിക്കും. ഇന്ന് കോടതിയില്‍ ഹാജരാക്കും.
















