കൊല്ലം: ചാത്തന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലില്‍ നിന്നും വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി അടിയന്തിരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാകാശ കമ്മീഷന്‍.
കമ്പനി മാനേജിംഗ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാറാണ് നിര്‍ദ്ദേശം നല്‍കിയത്. വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്‌ക്കരുതെന്ന് നിരവധി കോടതി വിധികളുണ്ടെന്നും ഉത്തരവില്‍ പറയുന്നു. കമ്മീഷന്‍ കമ്പനിയില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു.
2015 ജൂലൈ 31ന് വിരമിച്ച പരാതിക്കാരന്‍ ഉള്‍പ്പെടെ 44 പേര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാനുണ്ടെന്നും ടെക്‌സ്റ്റൈയില്‍ മേഖലയിലെ പ്രതിസന്ധി കാരണം ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നും കമ്പനി അറിയിച്ചു.
സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ മാത്രമേ ഗ്രാറ്റുവിറ്റി നല്‍കാന്‍ കഴിയുകയുവെന്നും വിശദീകരണത്തില്‍ പറയുന്നു. ഗ്രാറ്റുവിറ്റി നല്‍കാനുള്ള കാലതാമസം കുടുംബങ്ങളെ സാമ്പത്തികപ്രതിസന്ധിയിലെത്തിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. അന്തസ്സായി ജീവിക്കാനുള്ള അവകാശം പരാതിക്കാരന് നിഷേധിക്കരുത്. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു. കുണ്ടറ സ്വദേശി കെ. ശശിധരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
















