മുഖത്തല: സിപിഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ നിരവധി പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സിപിഐ മുഖത്തല ബ്രാഞ്ച് സെക്രട്ടറി കിഴവൂര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് സിപിഐ അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.
മണ്ഡലം ലോക്കല്‍ കമ്മിറ്റികള്‍ നടത്തുന്ന അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ചാണ് ഇവരുടെ രാജി. കൊല്ലം താലൂക്ക് ലോഡിംഗ് ആന്റ്അണ്‍ലോഡിംഗ് കണ്‍വീനറും കിസാന്‍സഭ തൃക്കോവില്‍ വട്ടം പഞ്ചായത്ത് പ്രസിഡന്റു സ്ഥാനവും റഹീം രാജിവച്ചു.
പാര്‍ട്ടി ഭരണം നടത്തുന്ന പഞ്ചായത്തുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് നിയമനം നടത്തുന്നതെന്നും ഇവയെല്ലാം അവിഹിതമാണെന്നും കാട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് രാജിവച്ച് പുറത്ത് വന്നവര്‍ പറയുന്നു.
















