Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് വീടുകളില്‍ മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 02:57 pm IST
in Kollam

കൊല്ലം: അഞ്ചാലൂംമൂട് സ്റ്റേഷന്‍ പരിധിയില്‍ അര്‍ദ്ധരാത്രിയില്‍ മൂന്നിടത്ത് മോഷണം നടന്നു. മോഷ്ടാക്കളുടെ അക്രമത്തില്‍ ഒമ്പതാംക്ലാസുകാരന് തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. പത്തുപവനോളം സ്വര്‍ണം മോഷ്ടാക്കള്‍ മൂന്ന് വീടുകളില്‍ നിന്നായി അപഹരിച്ചു. പനയം ചോനംചിറ, ചെമ്മക്കാട് മാടന്‍കാവ്, അഞ്ചാംകുറ്റി എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 12നും മൂന്നിനും ഇടയില്‍ മോഷണം നടന്നത്. ചോനംചിറ കുത്തിരത്തറ അജ്മല്‍ മന്‍സിലില്‍ അബ്ദുള്‍ഗഫീറിന്റെ വീട്ടിലാണ് ആദ്യം മോഷണം ഉണ്ടായത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡ്രൈവറായിരുന്ന അബ്ദുള്‍ ഗഫൂര്‍ വീടിന്റെ സിറ്റൗട്ടില്‍ കിടന്നുറങ്ങുന്നതിനിടെ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഉറങ്ങി കിടന്ന ഭാര്യ ഷംലയുടെ കഴുത്തില്‍ കിടന്ന മൂന്നര പവന്റെ സ്വര്‍ണമാല അപഹരിക്കുകയായിരുന്നു. ഷംലയുടെ ബഹളം കേട്ട് വീട്ടുകാരും പരിസരവാസികളും ഇറങ്ങിയെങ്കിലും മോഷ്ടാക്കള്‍ പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. 22 വയസുള്ള മെലിഞ്ഞ ഒരാളെ മാത്രമേ കണ്ടുവെന്നാണ് ഷംല പോലീസിനോട് പറഞ്ഞത്. അപ്പോള്‍ തന്നെ പോലീസ് കണ്‍ട്രോളില്‍ വിവരം അറിയിച്ചതനുസരിച്ച് അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവിടെ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ചെമ്മക്കാട് മാടന്‍കാവിന് സമീപം വിജയലക്ഷ്മി ഭവനത്തില്‍ ശ്രീലക്ഷ്മിയുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ രണ്ടാംനിലയിലെ മൂന്ന് വാതിലുകള്‍ തുറന്നശേഷം താഴത്തെ അലമാര കുത്തിതുറക്കുകയായിരുന്നു.

അലമാരയില്‍ ഒന്നും ഇല്ലെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ മുകളിലത്തെ റൂമിലെത്തി ഉറങ്ങികിടന്ന ശ്രീലക്ഷ്മിയുടെയും രണ്ട് പവന്റെ മാലയും അരപവന്റെ മോതിരവും അമ്മ രാധയുടെ ഒന്നരപവന്റെ മാലയും അപഹരിച്ചു. ഇവര്‍ ഉണര്‍ന്നപ്പോഴേക്കും ശ്രീലക്ഷ്മിയുടെ മുഖത്ത് അടിച്ച ശേഷം മോഷ്ടാക്കള്‍ പിന്‍വശത്തെ വാതിലൂലൂടെ രക്ഷപ്പെട്ടു. ഇവിടെ മോഷണം നടക്കുന്നത് 2.15 ഓടെയാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇവിടെ നിന്നും വിവരം അറിയിച്ചതനുസരിച്ച് അഞ്ചാലുംമൂട് പോലീസ് ഇവിടെ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ ചെമ്മക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള സജിയുടെ വീട്ടില്‍ കയറുകയായിരുന്നു.

പിന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ മുകളിലത്തെ നിലയിലെ ബെഡ് റൂമിലെത്തുകയായിരുന്നു. ഉറങ്ങി കിടന്ന സജിയുടെ ഭാര്യ ബിനുവിന്റെ കഴുത്തിലെ മൂന്ന് പവന്റെ മാലയും രണ്ട് പവന്റെ വളയും അപഹരിച്ചു. അനക്കം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ താഴേക്ക് ഇറങ്ങിയോടി. മോഷ്ടാക്കളെ പിടികൂടാന്‍ പിന്തുടരുന്നതിനിടെയാണ് ഇവരുടെ മകന്‍ 14 വയസുള്ള നിഖിലിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ഓടിയെത്തിയ നിഖിലിനെ മോഷ്ടാക്കള്‍ ക്രിക്കറ്റ് ബാറ്റും ടോര്‍ച്ചും കൊണ്ടും തലയ്‌ക്കടിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ബിനുവിന് രണ്ട് ഭാഗത്തും കൂടി എട്ട് തുന്നിക്കെട്ടുണ്ട്.

കൊല്ലം എസിപി ജോര്‍ജ്ജ് കോശി, സിഐ ഇഎസ്.ബിജു, വെസ്റ്റ് എസ്‌ഐ വിനോദ്, അഞ്ചാലൂംമൂട് എസ്‌ഐ പ്രശാന്ത്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം എഎസ്‌ഐ ജോസ്പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.