തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചിത്രം പകര്‍ത്തയ ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഇന്നലെ രാവിലെ അഞ്ചരയ്‌ക്കാണ് സംഭവം.
രാവിലെ ക്ഷേത്രത്തിലുണ്ടായിരുന്ന ജീവനക്കാര്‍ ശ്രീകോവിലിന്റെ ചിത്രം പകര്‍ത്തുന്നത് കണ്ട് മൊബൈല്‍ഫോണ്‍ പിടിച്ച് വാങ്ങിയതിനുശേഷം വിവരം പോലീസ് സ്‌റ്റേഷനിലറിയിക്കുകയായിരുന്നു. തൊടുപുഴ പോലീസ് ഇവരെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം 15കാരായ ഇരുവരെയും വിട്ടയച്ചു. തൊടുപുഴ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരാണ് ക്ഷേത്രത്തിനുള്ളിലെത്തിയത്. തൊഴാനെത്തിയെതാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.
ക്ഷേത്രത്തില്‍ സ്ഥിരമായി ഇവര്‍ തൊഴാനെത്തുന്നതുകൊണ്ട് ഇവരെ ശ്രദ്ധിച്ചിരിന്നില്ല. ബനിയനും, പാന്റ്ുമിട്ട് ഉള്ളില്‍ കടന്ന ശ്രീകോവിലിന്റെ ചിത്രം പകര്‍ത്താനുള്ള ശ്രമമാണ് ക്ഷേത്രം ജീവനക്കാര്‍ക്ക് സംശയത്തിനിട നല്‍കിയത്. തൊടുപുഴ പോലീസ് സ്‌റ്റേ
റ്റഷനിലെത്തിച്ച് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചശേഷം തൊഴിലാളികളെ വിട്ടയച്ചു. തൊടുപുഴ നഗരത്തില്‍ വീട്ടുടമകളെ ബന്ധിയാക്കി നടത്തിയ മോഷണം നടന്നതിന്റെ അടുത്ത ദിവസം ക്ഷേത്രത്തിലെത്തിയ അഞ്ചംഗ ഇതരസംസ്ഥാനെ തൊഴിലാളികള്‍ പരിസരം നിരീക്ഷിച്ചിരുന്നു.
പരിസരത്തുടനിളം നടന്നശേഷം ക്ഷേത്രത്തിലെ കണിക്കവഞ്ചിയും മറ്റും നോക്കി നില്‍ക്കുന്ന ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞു. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ വിവരങ്ങള്‍ പോലീസിനു കൈമാറി.
















