Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാറക്വാറിയില്‍ റെയ്ഡ്; 13 ലോറികളും മൂന്ന് ഹിറ്റാച്ചിയും പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 01:54 pm IST
in Kollam

കൊട്ടാരക്കര: ഓടനാവട്ടം കുടവട്ടൂരില്‍ പാറക്വാറിയില്‍ റെയ്ഡ്. 13 ലോറികളും മൂന്ന് ഹിറ്റാച്ചിയും പിടികൂടി. ഓടനാവട്ടം കുടവട്ടൂര്‍ ഉളകോട് പാറയില്‍മുക്കില്‍ സര്‍ക്കാര്‍ ഭൂമിയിലെ ക്വാറിയില്‍ ലൈസന്‍സുകളില്ലാതെ നടന്ന പാറഖനനമാണ് കൊട്ടാരക്കര തഹസീല്‍ദാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.

പതിമൂന്ന് ലോറികളും മൂന്ന് ഹിറ്റാച്ചികളും പാറപൊട്ടിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ 5.30നാണ് റെയ്ഡ് നടന്നത്. കൊട്ടാരക്കര തഹസില്‍ദാര്‍ കെ.ദിവാകരന്റ നേതൃത്വത്തിലായിരുന്നു അപ്രതീക്ഷിത പരിശോധന. സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലത്തെ പാറക്വാറിയിലാണ് റെയ്ഡ് നടന്നത്. ജിയോളജി വകുപ്പിന്റെയോ മറ്റ് വകുപ്പുകളുടെയോ അനുമതിയില്ലാതെയായിരുന്നു ക്വാറി പ്രവര്‍ത്തിച്ച് വന്നിരുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാറഖനനം നടത്തുന്ന പ്രദേശമാണ് വെളിയം പഞ്ചായത്തിലെ കുടവട്ടൂര്‍.

സര്‍ക്കാര്‍ അംഗീകൃതവും അല്ലാത്തതുമായ നൂറില്‍പ്പരം ക്വാറികളാണ് ഇവിടെയുള്ളത്. അധികൃതര്‍ക്ക് ഇതില്‍ എത്ര ക്വാറികള്‍ക്ക് അംഗീകാരം ഉണ്ടെന്നുപോലും അറിയാത്ത അവസ്ഥയാണ്. പിടിച്ചെടുത്ത ലോറികളും ഹിറ്റാച്ചികളും പൂയപ്പള്ളി പോലീസിന് കൈമാറിയതായി തഹസീല്‍ദാര്‍ ദിവാകരന്‍ നായര്‍ അറിയിച്ചു. കാലങ്ങളായി താലൂക്കില്‍ പാറഖനനത്തിന് റവന്യൂ ലൈസന്‍സ് നല്‍കാറില്ല. ജിയോളജി പാസുപയോഗിച്ചാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വേ നമ്പരുകളനുസരിച്ച് നിശ്ചിതവസ്തുവില്‍പ്പെടുന്ന നിശ്ചിതഅളവ് പാറ ഖനനം ചെയ്യാനുള്ള അനുമതിയാണ് ജിയോളജിവകുപ്പ് നല്‍കുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ അനുവാദമില്ലാത്ത ഭൂമിയിലും ഖനനം നടത്തുന്നതായുള്ള പരാതികള്‍ ശക്തമായതോടെയാണ് തഹസില്‍ദാര്‍ പരിശോധനക്കിറങ്ങിയത്. വെളിയം, കുടവട്ടൂര്‍ പ്രദേശങ്ങളിലെ പാറക്വാറികളില്‍ മുമ്പ് ജില്ലാ കളക്ടറുള്‍പ്പടെയുള്ളവര്‍ പലതവണ പരിശോധന നടത്തുകയും വലിയതോതില്‍ അനധികൃതഖനനം നടക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.

പാറയുടെ അളവ് സര്‍വ്വേ നടത്തി കണ്ടെത്താനും പിഴയീടാക്കാനും കളക്ടറുടെ ഉത്തരവുണ്ടായെങ്കിലും നടപടികള്‍ പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. വെളിയം വില്ലേജില്‍ റീസര്‍വ്വെ 2/5ല്‍പെട്ട റവന്യൂ ഭൂമിയില്‍ വന്‍തോതില്‍ ഖനനം നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തഹസില്‍ദാരും സംഘവും എത്തുമ്പോള്‍ നാലുലോറികള്‍ പാറ കയറ്റിയ നിലയിലും അഞ്ച് ലോറികള്‍ പാറ കയറ്റാന്‍ കാത്തുകിടക്കുന്ന നിലയിലുമായിരുന്നു. തഹസില്‍ദാര്‍ സ്ഥലത്തെത്തിയ ശേഷമാണ് പോലീസിനേയും വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്. ഉളകോട് സ്വദേശി ഗോപാലകൃഷ്ണനും വെളിച്ചക്കാല സ്വദേശി നിസാറിനുമെതിരെ കേസെടുക്കുയും ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരായ ജി.ജോണ്‍കുട്ടി, എന്‍. ജയകുമാര്‍, ജി.സന്തോഷ്‌കുമാര്‍, വെളിയം വില്ലേജോഫീസ് ജീവനക്കാരയ ജെയിംസ്, പൊടിക്കുഞ്ഞ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)
Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)
Kerala

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

India

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.