കരുനാഗപ്പള്ളി: തഴവയില്‍ ശാഖാമുഖ്യശിക്ഷകന്റെ വീട് എന്‍ഡിഎഫുകാര്‍ അക്രമിച്ചു. അമ്മയ്ക്കും അമ്മൂമ്മക്കും പരിക്ക്.
തഴവ വിളയില്‍ ശാഖാ മുഖ്യശിക്ഷക് മാണിക്കകത്ത് കിഴക്കതില്‍ ശ്രീലാലിന്റെ വീട്ടിലാണ് എന്‍ഡിഎഫ് ക്രിമിനലുകള്‍ അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്കാണ് 15 ബൈക്കുകളിലെത്തിയ മുപ്പതംഗ സംഘം അക്രമം അഴിച്ചുവിട്ടത്.
നാമം ജപിച്ചു കൊണ്ടിരുന്ന അമ്മ ലതക്കും അമ്മൂമ്മ ആനന്ദവല്ലിക്കും അക്രമത്തില്‍ പരിക്കേറ്റു. നിലവിളക്കും ഭാഗവതവും നാമപുസ്തകങ്ങളും, ദേവീദേവന്മാരുടെ ചിത്രങ്ങളും ഉള്‍പ്പെടെ നശിപ്പിച്ചു. തലമുടിക്ക് പിടിച്ച് വലിച്ചിഴക്കുകയും ഉപദ്രവിയ്ക്കുകയും ചെയ്ത അമ്മ ലത ബോധംകെട്ടുവീണു. അമ്മൂമ്മ ആനന്ദവല്ലിയെ വലിച്ചെറിഞ്ഞു. ഇരുവരേയും കരുനാഗപ്പള്ളി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
എന്‍ഡിഎഫി ന്റെ ശക്തികേന്ദ്രമായ ഇവിടെ സംഘപ്രവര്‍ത്തകരുടെ നേരെ നിരന്തരം അക്രമം ഉണ്ടാകുകയാണ്. നേരത്തെ ഓണാഘോഷങ്ങളില്‍ പങ്കെടുത്തു കൊണ്ടിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടന്നിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ചെന്നവരെ പോലും തെറിവിളിയ്ക്കുകയും അക്രമിക്കാന്‍ ശ്രമിയ്ക്കുകയും ചെയ്ത ഇവര്‍ യാതൊരു കാരണവും കൂടാതെയാണ് ശ്രീലാലിന്റെ വീട് അക്രമിച്ചത്. റനീഷ്, അജ്മല്‍, തന്‍വീര്‍, ഫൈസല്‍, തൗഫീക്ക് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്.
കാലങ്ങളായി സമാധാനം നിലനിന്നുപോരുന്നതു തഴവയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നം ഉണ്ടാകണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം തഴവ മണ്ഡല് കാര്യകാരി ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി പോലീസാണ് കേസെടുത്തത്.
















