പത്തനാപുരം: മൂന്ന് വര്‍ഷത്തിലധികമായി കട്ടപ്പുറത്തായിരുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ആംബുലന്‍സ് വീണ്ടും സര്‍വ്വീസാരംഭിച്ചു. ഡ്രൈവര്‍ ഇല്ലാത്തത് മൂലവും അറ്റകുറ്റപണികള്‍ നടത്താത്തതിനെ തുടര്‍ന്നും മൂന്ന് വര്‍ഷത്തിലേറെയായി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തെ ഷെഡിലായിരുന്നു ആംബുലന്‍സ്. നിരവധിതവണ ആംബുലന്‍സിന്റെ ദുരവസ്ഥയെപ്പറ്റി ജന്മഭൂമി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2004 ലാണ് പൊതുജനസഹായത്തിനായി ആംബുലന്‍സ് വാങ്ങിയത്. അത്യാവശ ഘട്ടങ്ങളില്‍ നാലുരോഗികളെ വരെ ഒരുമിച്ച് കിടത്തി കൊണ്ടുപോകാവുന്ന സൗകര്യങ്ങളും തീപിടിത്തമുണ്ടായാല്‍ തീ അണക്കാനുളള സംവിധാനവും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. നിലവിലത്തെ ഡ്രൈവര്‍ക്ക് മൂവായിരം രൂപയാണ് ശമ്പളം. സര്‍വ്വീസ് നടത്തി ലഭിക്കുന്ന തുകയില്‍ നിന്ന് കമ്മീഷനും നല്‍കും. ആരോഗ്യവകുപ്പാണ് ശമ്പളം നല്‍കുന്നത്. സ്വകാര്യആംബുലന്‍സുകള്‍ കിലോമീറ്ററിന് 20 രൂപ വാങ്ങുമ്പോള്‍ 13 രൂപ മാത്രമാണ് ഇവിടെ വാങ്ങുന്നത്. 12 കിലോമീറ്ററിന് 500 രൂപ എന്ന നിരക്കില്‍. നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യമായി സര്‍വീസ് നടത്താനുളള പദ്ധതിയും നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ് പറഞ്ഞു. പത്തനാപുരം പാതിരിക്കല്‍ സ്വദേശി വൈ.രാജനാണ് ആംബുലന്‍സ് െ്രെഡവര്‍. അത്യാവശ്യഘട്ടങ്ങളിള്‍ ആംബുലന്‍സ് സേവനത്തിനായി പൊതുജനങ്ങള്‍ക്ക് 9526100369 എന്ന നമ്പറില്‍ ബന്ധപ്പെടാം.
















