ഒറ്റപ്പാലം: വാഹനപരിശോധനകള്‍ കൂടുതല്‍ കുറ്റമറ്റതും കാര്യക്ഷമമാക്കുന്നതിനും പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തവാഹനപരിശോധന നടത്തും. വാഹന പരിശോധനകളുടെ പേരില്‍ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു പരിഹരിക്കുകയെന്നതാണ്ലക്ഷ്യം. പോലീസിനെതിരേയാണ് വാഹന പരിശോധനകളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പഴി. മോട്ടോര്‍ വാഹനവകുപ്പ് വാഹനപരിശോധനയ്ക്ക് തീരെ പ്രാമുഖ്യം നല്‍കുന്നില്ലെന്ന പരാതിയുമുണ്ട്.
വാഹനപരിശോധനകളുമായി ബന്ധപ്പെട്ട പരാതികളും അഴിമതി ആരോപണങ്ങളും ഇല്ലാതാക്കാനും സംയുക്ത പരിശോധനവഴി സാധിക്കുമെന്നാണ് ഉന്നതതല വിലയിരുത്തല്‍. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇരുവകുപ്പുകളും സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇത് പൂര്ണവിജയമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. സംസ്ഥാനപാത വഴി അമിതവേഗതയില്‍ പോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തും. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമായി ഉപയോഗിക്കുന്നതിനു നിര്‍ദേശം നല്‍കും. നിയമം ലംഘിച്ചു വരുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് നോട്ടീസ് നല്‍കുന്നതിനും നടപടിയുണ്ടാകും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ലൈസന്‍സ് കട്ട് ചെയ്യുന്നതിനു നടപടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: