Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ചിത്രലേഖയുടെ ജീവിതമെടുക്കുന്ന സിപിഎമ്മിന്റെ ജാതിപ്പക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 06:21 pm IST
in Special Article

ചിത്രലേഖ

സ്ത്രീകളോടും ദളിത് പിന്നാക്ക വിഭാഗങ്ങളോടും സിപിഎം കാട്ടിയിട്ടുളള ക്രൂരതയ്‌ക്ക് ഉദാഹരണമാണ് കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖയെന്ന ദളിത് യുവതിയുടെ ജീവിതം. സിപിഎം അതിക്രമങ്ങളുടെ ഫലമായി ഇവര്‍ വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കീഴ്ജാതിയില്‍ ജനിച്ചുപോയതു കൊണ്ട് പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന്റെ ഭീഷണികാരണം ഉപജീവന മാര്‍ഗ്ഗമായ തൊഴില്‍ ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവരിക. ആധുനികയുഗത്തില്‍ അതും പുരോഗമനവും ദളിത് പിന്നാക്ക-ന്യൂനപക്ഷ പ്രേമവും നടിക്കുന്ന സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ സ്വന്തം ഭൂമിയില്‍ കുടില്‍കെട്ടി ഉപജീവനം കഴിക്കാന്‍, ജനിച്ച മണ്ണില്‍ ജീവിക്കാന്‍ 10 വര്‍ഷക്കാലം തുടര്‍ച്ചയായി ഒറ്റയാള്‍ പോരാട്ടം നടത്തേണ്ടി വരിക, അതും ഒരു യുവതി. ഒടുവില്‍ നിവൃത്തിയില്ലാതെ കുടിലും ജോലിയും ഉപേക്ഷിച്ച് നാടുവിടേണ്ടി വരിക.

വോട്ട് ബാങ്ക് ലക്ഷ്യമാക്കി ദളിത് സ്‌നേഹം നടിക്കുന്ന സിപിഎമ്മിന്റെ കപട മുഖം ജനത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ചിത്രലേഖയെന്ന ദളിത് യുവതിയുടെ അനുഭവങ്ങള്‍ ധാരാളം. ഭര്‍ത്താവും രണ്ട് മക്കളും മുത്തശ്ശിയുമടങ്ങുന്ന കുടുംബം പോറ്റാന്‍ ഭര്‍ത്താവിനൊപ്പം ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്താന്‍ ചിത്രലേഖ തയ്യാറാവുകയായിരുന്നു. 2004 ഒക്ടോബറില്‍ ആകെയുള്ള ഭൂമി പണയംവച്ച് പിഎംആര്‍വൈ സ്‌കീമില്‍ ലോണെടുത്തു ഓട്ടോ വാങ്ങി. സിപിഎമ്മിന്റെ തൊഴിലാളി സംഘടനക്ക് ഭൂരിപക്ഷമുളള എടാട്ടെ ഓട്ടോ സ്റ്റാന്റില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ചിത്രലേഖ സിപിഎമ്മുകാരുടെ കണ്ണിലെ കരടായത്.

കീഴ്ജാതിക്കാരിയായതുകൊണ്ട് പാര്‍ട്ടിക്കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് ചിത്രലേഖയെ അടുപ്പിച്ചില്ല. ഓട്ടോസ്റ്റാന്റില്‍ ചിത്രലേഖയ്‌ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് ലഭിച്ചില്ല. പുലയ സ്ത്രീയായ ചിത്രലേഖയ്‌ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിക്കാനാകില്ലെന്ന് നിലപാടിലായിരുന്നു സിപിഎം പോഷക സംഘടനയായ സിഐടിയു. മൂന്നു മാസത്തോളം ഓട്ടോസ്റ്റാന്റില്‍ വണ്ടി പാര്‍ക്കു ചെയ്യാനോ ഓടിക്കുവാനോ ഇവര്‍ക്കായില്ല. ഒടുവില്‍ പെര്‍മിറ്റ് നേടി സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയ ചിത്രലേഖയെ സിഐടിയുക്കാര്‍ ജാതിപ്പേര് വിളിച്ച് അവഹേളിക്കുകയായിരുന്നു. അപമാനവും മാനസികപീഡനവും കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ചിത്രലേഖയുടെ ഓട്ടോ സിഐടിയു യൂണിയന്‍കാരായ മറ്റ് ഓട്ടോക്കാര്‍ ചേര്‍ന്ന് നശിപ്പിച്ചത്. ചിത്രലേഖയെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച സിഐടിയുസംഘം തറയില്‍ വീണ അവരുടെ ദേഹത്തേക്ക് ഓട്ടോ ഇടിച്ചുകയറ്റി.

സ്ത്രീ എന്ന നിലയിലും പട്ടികജാതി സമുദായാംഗമെന്ന നിലയിലും തൊഴില്‍സ്ഥലത്ത് പരസ്യമായ ആക്രമണവും ഭീഷണിയും നേരിട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച് സിപിഎം പ്രതികാരം ചെയ്തു. ഇതിനു പുറമേ ചിത്രലേഖയുടെ ഭര്‍ത്താവ്, സഹോദരീ ഭര്‍ത്താവ്, സഹോദരന്‍ എന്നിവരും നിരന്തരമായി സിപിഎമ്മിന്റെ ആക്രമണങ്ങള്‍ക്കിരയായി. ചിത്രലേഖയെയും കുടുംബത്തെയും പ്രദേശത്ത് ജീവിക്കാനോ ജോലി ചെയ്യാനോ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സിപിഎം ഭീഷണി തുടര്‍ന്നു.

ചിത്രലേഖയുടെ ഭര്‍ത്താവ് സജീവ സിപിഎം കുടുംബാംഗമായിരുന്നു. എന്നിട്ടും ജാതിയുടെ പേരില്‍ ചിത്രലേഖക്ക് പാര്‍ട്ടിയുടെ അക്രമത്തിന് നിരന്തരം വിധേയയാവേണ്ടി വന്നു. അവരുടെ സ്ത്രീത്വത്തെപരസ്യമായി അപമാനിച്ച സിപിഎം ചിത്രലേഖയ്‌ക്കെതിരെ ഒപ്പുശേഖരണം നടത്തി പരാതി കൊടുത്ത സംഭവവുമുണ്ടായി.

സ്വതന്ത്രമായി ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നില്‍ 122 ദിവസം അനിശ്ചിതകാല രാപകല്‍ സത്യഗ്രഹം നടത്തി. മുഖ്യമന്ത്രിയുടെ ഉറപ്പുകളെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം നടത്തി. ഈ സമരവും ഭരണകൂടം നല്‍കിയ ഉറപ്പുകളില്‍ വിശ്വസിച്ച് ഇവര്‍ അവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പലതും ഇപ്പോഴും കടലാസിലുറങ്ങുകയാണെന്ന് ചിത്രലേഖ സാക്ഷ്യപ്പെടുത്തുന്നു. കണ്ണൂര്‍ കാട്ടാമ്പളളിയില്‍ അഞ്ച് സെന്റ് ഭൂമി നല്‍കിയെങ്കിലും വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം നല്‍കിയ 3 ലക്ഷം രൂപ ലഭിച്ചിട്ടില്ല.

ചിത്രലേഖ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം.

കാട്ടാമ്പളളിയില്‍ സര്‍ക്കാര്‍ വീട് വെക്കാനനുവദിച്ച ഭൂമിയില്‍ കുടില്‍കെട്ടാനെത്തിയ ചിത്രലേഖയെ ഇവിടെയും സിപിഎം സംഘം നിരന്തരം പീഡിപ്പിക്കുകയാണ്. വീടിനായി തറകെട്ടാനുളള ശ്രമങ്ങള്‍ പലപ്പോഴായി തടസ്സപ്പെടുത്തി. കൂടാതെ ഭൂമി നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദുചെയ്യാനും നിരവധി തവണ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തി.

ഏറ്റവുമൊടുവില്‍ സര്‍ക്കാറില്‍ നിന്ന് ലഭിച്ച ഭൂമിയില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ കുടിലിലേക്ക് വെളളം പോലും നല്‍കാതെ പ്രദേശവാസികളായ സിപിഎമ്മുകാര്‍ ചിത്രലേഖയ്‌ക്ക് ഊരുവിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. ടാങ്കറില്‍ വെളളം വിലകൊടുത്തു വാങ്ങിയാണ് ചിത്രലേഖയും കുടുംബവും ഇപ്പോള്‍ പ്രാഥമിക ആവശ്യങ്ങളും മറ്റും നിര്‍വ്വഹിക്കുന്നത്.

കീഴ്ജാതിയില്‍ പിറന്നുവെന്ന കാരണത്താലും കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിച്ചുവെന്ന കാരണത്താലും സിപിഎമ്മിന്റെ അസഹിഷ്ണുതക്കിരയായി ജനിച്ച നാട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത ഇത്തരം നിരവധി ചിത്രലേഖമാരാണ് കണ്ണൂരിലും മറ്റുമുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.