എഴുകോണ്‍: നെടുമണ്‍കാവ് പരമ്പര്‍ ക്ഷേത്രത്തിലെ അഞ്ചു വഞ്ചികള്‍ കുത്തിത്തുറന്ന് പണം അപഹരിച്ചു. ഇതില്‍ ഒരു വഞ്ചി ഏറ്റുവായ്‌ക്കോട്ട് എംഎല്‍എ പാലത്തിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍ പോലീസെത്തി കേസെടുത്തു. പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യവും മോഷണവും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു മാസം മുമ്പ് പ്രദേശത്തു നിന്നും സ്‌കൂട്ടര്‍ മോഷണം പോയിരുന്നു.
















