കുന്നത്തൂര്‍: ഏഴാംമൈല്‍ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിനു നേര്‍ക്ക് സാമൂഹ്യവിരുദ്ധ ആക്രമണം. കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികളുമായി ചിലര്‍ തര്‍ക്കം ഉണ്ടാവുകയും ഇവര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇയാളുടെ നേതൃത്വത്തില്‍ രണ്ടു പേര്‍ സ്റ്റാന്‍ഡില്‍ എത്തി അതിക്രമം കാണിക്കുകയായിരുന്നു എന്ന് തൊഴിലാളികള്‍ പറയുന്നു. വിശ്രമിക്കാനായി ഇവര്‍ നിര്‍മ്മിച്ചിരുന്നു ഷെഡ് നശിപ്പിക്കുകയായിരുന്നു.
















