കോട്ടയം: റബ്ബറിന്റെ വില തകര്‍ച്ചയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര–സംസ്ഥാന ഗവണ്‍മെന്റും റബ്ബര്‍ ബോര്‍ഡും ചേര്‍ന്ന് റബ്ബര്‍ പാര്‍ക്കുകള്‍ തുടങ്ങണമെന്ന് പി.സി.തോമസ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബര്‍കൊണ്ട് നാലായിരത്തില്‍പരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. അതിലൂടെ ധാരാളം യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നേരത്തെ തന്നെ തുടങ്ങിയ റബ്ബര്‍ പാര്‍ക്ക് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ ആഭിമുഖ്യത്തില്‍ റബ്ബര്‍ പാര്‍ക്കുകള്‍ തുടങ്ങണമെന്ന് പി.സി.തോമസ് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റും റബ്ബര്‍ ബോര്‍ഡും മാത്രമാണ് ഈ കമ്പനിയിലെ അംഗങ്ങള്‍. ഇന്ത്യയില്‍ ആകമാനം ഇതുപോലെ റബ്ബര്‍ പാര്‍ക്കുകള്‍ ഉണ്ടാക്കണം. കേരളത്തിലെ എംഎല്‍എമാരും എംപിമാരും താല്‍പ്പര്യമെടുത്ത് അവരുടെ മേഖലയില്‍ റബബ്ബര്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കണമെന്നും പി.സി.തോമസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ.സോണി തോമസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിലല്‍, റോയി ഊരാന്‍വേലിയില്‍, ജോയിച്ചന്‍ പീലിയാനിക്കല്‍, കെ.ജെ.ജോസഫ് കോടിക്കുളം, ജോസ് തണ്ടപ്പള്ളി, സജി ചമ്പേട്ട്, ചന്ദ്രന്‍ മാമലശേരി, ജോസ് പാറയ്‌ക്കല്‍, സിവില്‍സണ്‍, പ്രൊഫ.ബാലു.ജി.വെള്ളിക്കര, ബോബി ഒറ്റപ്ലാക്കല്‍, സാജന്‍ തിരുവാര്‍പ്പ്, ജയിംസ് കുന്നപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
















