കടുത്തുരുത്തി: കീഴൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ആറുവര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഗുരുതി വഴിപാട് 20ന് രാത്രി അത്താഴപൂജയ്‌ക്കുശേഷം നടത്തും. മനയാറ്റ് മന ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്തില്‍ ദീപാരാധനയ്‌ക്കുശേഷം തന്ത്രി പൂജയും അത്താഴപൂജയും നടക്കും.
തുടര്‍ന്ന് വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് നടപ്പുരയില്‍ ഗുരുതിയും നടക്കുന്നത്. ക്ഷേത്രേശകുടുംബ വഴിപാടായ നടപ്പുര ഗുരുതി ചങ്കരേത്ത് കുടുംബത്തില്‍ നിന്നാണ് നടത്തപ്പെടുന്നത്. വിശേഷാല്‍ ദീപാരാധന, ശ്രീഭദ്രാ ഭജനസംഘത്തിന്റെ ഭജന, ഗുരുതിയ്‌ക്കുശേഷം അത്താഴമൂട്ട് എന്നിവ നടത്തപ്പെടും.
















