കറുകച്ചാല്‍: വാഹനാപകടത്തില്‍ മരിച്ച മുരളിയുടെ കുടുംബത്തിന് കടയനിക്കാട് എസ്എന്‍ഡിപി ശാഖായോഗം വീട് നിര്‍മ്മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ദാനം വെള്ളാവൂര്‍ പഞ്ചായത്തുപ്രസിഡന്റ് ഷൈനി കുന്നിനി മുരളിയുടെ ഭാര്യ ഉഷയ്‌ക്കു നല്‍കി. ശാഖായോഗം പ്രസിഡന്റ് രജ്ഞിത്ത് കാലായില്‍ അദ്ധ്യക്ഷത വഹിച്ചു. ചതയദിനസമ്മേളനം യൂണിയന്‍പ്രസിഡന്റ് കെ.വി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ ഗിരീഷ്‌കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. വീട് നിര്‍ മ്മാണത്തിന് സ്ഥലം നല്‍കിയ ആര്‍.വി ബാബുവിനെ റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി ആദരിച്ചു. റ്റി.എസ് ശ്രീജിത്ത്, റോസമ്മ കോയിപ്പുറം, സെക്രട്ടറി സതീഷ് വയലില്‍തലക്കെ, ഓമന പ്ലാക്കല്‍, സ്വപ്‌ന രാജീവ് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞവര്‍ഷം കടയനിക്കാട് ദേവീക്ഷേത്രത്തിനു മുന്‍പില്‍ വച്ചാണ് പന്ന്യംമാക്കല്‍ മുരളി അപകടത്തില്‍ മരിച്ചത്. അനാഥരായ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ടിന്റെ ഇടപെടലിനെ തുടര്‍ന്ന് റിട്ട.അദ്ധ്യാപികയായ കണ്ണംകാവുങ്കല്‍ ലീലാമ്മ 4സെന്റ് സ്ഥലം വീടുവയ്‌ക്കാന്‍ സൗജന്യമായി നല്‍കി. 7 ലക്ഷം രൂപ ചിലവിട്ടാണ് വീടു നിര്‍മ്മിച്ചത്.
















