പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ മുന്‍നിരക്കാര്‍ മൊണാക്കൊയ്‌ക്ക് ജയം. എതിരില്ലാത്ത മൂന്നു ഗോളിന് റെന്നെസിനെ തോല്‍പ്പിച്ചു. 90ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ലക്ഷ്യം കണ്ട തോമസ് ലെമറുടെ ബൂട്ടുകളാണ് ടീമിന് ജയം സമ്മാനിച്ചത്. 42ാം മിനിറ്റില്‍ റഡാമല്‍ ഫല്‍ക്കാവൊയിലൂടെയാണ് മൊണാക്കൊ സ്‌കോറിങ് തുടങ്ങിയത്.
അഞ്ചു മത്സരം പൂര്‍ത്തിയായപ്പോള്‍ 13 പോയിന്റുമായി മൊണാക്കൊ ഒന്നാമത്. കഴിഞ്ഞ മത്സരത്തില്‍ സീനിനെ തകര്‍ത്ത നിലവിലെ ജേതാക്കള്‍ പാരീസ് സെന്റ് ജര്‍മന്‍ 10 പോയിന്റുമായി രണ്ടാമത്. മറ്റൊരു മത്സരത്തില്‍ ലിലെയ്‌ക്ക് തോല്‍വി. ലോറിയന്റ് എതിരില്ലാത്ത ഒരു ഗോളിന് വീഴ്‌ത്തി ലിലെയെ.
















