കൊല്ലം: കായലുകളും ജലാശയങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് മന്ത്രി.ജെ.മേഴ്‌സിക്കുട്ടിയമ്മ.
ഇതിനായി ജില്ലാ ഭരണകൂടവും ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളും ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഓച്ചിറ ബ്ലോക്കിനെ ജില്ലയിലെ ആദ്യത്തെ ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.
മാലിന്യങ്ങള്‍ എവിടെയും തളളാമെന്ന സ്ഥിതി മാറണം. ശുചിത്വപൂര്‍ണ്ണമായ പരിസരം കൈവരിക്കുന്നതിന് ഓരോരുത്തര്‍ക്കും ബാദ്ധ്യതയുണ്ട്. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനും വാര്‍ഡ് അടിസ്ഥാനത്തില്‍ മാലിന്യസംസ്‌കരണത്തിന് പ്രത്യേക പദ്ധതിയുണ്ടാക്കണം. ആരോഗ്യകരമായ ജീവിതത്തിന് ഉതകുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയെങ്കില്‍ മാത്രമേ ലക്ഷ്യം കൈവരിക്കാനാകുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടര്‍ ടി.മിത്ര പ്രസിഡന്റുമാര്‍ക്കും, വിഇഒമാര്‍ക്കും മൊമന്റോ നല്‍കി ആദരിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.രാധാമണി, അഡ്വ.അനില്‍ കല്ലേലിഭാഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ശ്രീലത, പി.സലീന, ശ്രീലേഖ കൃഷ്ണകുമാര്‍, അയ്യാണിക്കല്‍ മജീദ്, എസ്.എം.ഇക്ബാല്‍, കടവിക്കാട്ട് മോഹനന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍.കെ.ദീപ, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററായ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍, എ.മജീദ്, ഡി.സുധര്‍മ്മ, ശ്രീദേവി മോഹന്‍, ബിജു പാഞ്ചജന്യം എന്നിവര്‍ സംസാരിച്ചു.
















