കരുനാഗപ്പള്ളി: അശരണരും ആലംബഹീനരുമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അഞ്ഞൂറോളം അന്തേവാസികള്‍ക്ക് തിരുവാണനാളില്‍ അന്നദാനം നല്‍കിയും, ഓണക്കോടി വിതരണം ചെയ്തും മാതൃക ആകുകയാണ് ആളിനാട് അയ്യന്‍ കോയിയ്‌ക്കല്‍ ജയകുമാറും, രഞ്ജിത്തും. കഴിഞ്ഞ മൂന്നു വര്‍ഷമായി തിരുവോണനാളില്‍ ഓച്ചിറയിലെ അന്തേവാസികള്‍ക്ക് ഇവര്‍ ഭക്ഷണവും ,പുത്തന്‍ വസ്ത്രങ്ങളും വിതരണം ചെയ്തു വരുന്നു. ഈ വര്‍ഷത്തെ ഓണക്കോടി വിതരണം കരുനാഗപ്പള്ളി സിഐ: അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ഭക്ഷണ വിതരണം മനുഷ്യാവകാശ പ്രവര്‍ത്തക മിനിമാത്യുവും നിര്‍വ്വഹിച്ചു.
















