റിയോ ഡി ജനീറോ: പാരാലിമ്പിക്‌സ് മത്സരത്തിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഇറാനിയന്‍ സൈക്ലിംഗ് താരം മരിച്ചു. ബഹ്മാന്‍ ഗോള്‍ബര്‍നെസ്ഹാദ്(48) അണു മരിച്ചത്. പുരുഷന്‍മാരുടെ സി4-5 ഇനത്തില്‍ പങ്കെടുക്കുമ്പോളായിരുന്നു അപകടം.
പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്മാന് ഹൃദയസ്തംഭനം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് അന്താരാഷ്‌ട്ര പാരാലിമ്പിക്‌സ് കമ്മറ്റി അറിയിച്ചു.
















