പൊന്‍കുന്നം: പൊന്‍കുന്നത്തെ മദ്യവില്‍പ്പനശാലയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.
കവര്‍ച്ചയില്‍ ജീവനക്കാരില്‍ ചിലര്‍ക്ക് മുഖ്യപങ്കുണ്ടെന്ന നിലപാടിലാണ് പോലീസ്. പുറത്തുനിന്ന് ചിലരുടെ സഹായവും ലഭിച്ചതായും കരുതുന്നു. ജീവനക്കാരില്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലാണ്. തിങ്കളാഴ്ച രാത്രിയില്‍ മദ്യശാലയുടെ പരിസരത്ത് ഉണ്ടായിരുന്നതായി തെളിഞ്ഞ രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍. ശാസ്ത്രീയ തെളിവുകള്‍ കൂട്ടിയിണക്കി പഴുതടച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം.
കെട്ടിടത്തിന്റെ പിന്‍വശത്തെ മൂന്ന് ഷട്ടറുകളില്‍ ഒന്നുമാത്രം അകത്ത് നിന്ന് പൂട്ടാതിരുന്നതും മദ്യ കുപ്പികള്‍ അടുക്കാതിരുന്ന ഈ ഷട്ടര്‍ കൃത്യമായി തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കയറിയതും ജീവനക്കാരിലേക്ക് അന്വേഷണം എത്താന്‍ ഇടയാക്കി.
നാലു ലക്ഷത്തിലേറെ രൂപ സേഫിനുള്ളില്‍ ബാക്കി വച്ചതിനാല്‍ പ്രഫഷണല്‍ മോഷണസംഘമല്ല സംഭവത്തിനു പിന്നിലെന്നും പോലീസ് ഉറപ്പാക്കുന്നു. സേഫിനുള്ളില്‍ കെട്ടുകളായി സുക്ഷിച്ചിരുന്ന പണം പൂട്ട് തുറക്കാതെ ചെറിയ ദ്വാരം മാത്രമുണ്ടാക്കി പുറത്തെടുക്കാനാവില്ലെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. താക്കോല്‍ ഉപയോഗിച്ച് സേഫ് തുറന്നു തന്നെയാണ് പണം അപഹരിച്ചതെന്നും വ്യക്തം.
















