കാഞ്ഞിരപ്പള്ളി: എംജി യൂണിവേഴ്‌സിറ്റി പുരുഷ വിഭാഗം സൗത്ത് സോണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 19, 20 തീയതികളില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ നടക്കും.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, ജില്ലകളിലെ അറുപതില്‍പ്പരം കോളജ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. നാളെ രാവിലെ 10നു പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്‌സാണ്ടറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കോളജ് മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഈ മത്സരത്തില്‍ നിന്നു സര്‍വകലാശാല ഇന്റര്‍സോണ്‍ ടൂര്‍ണമെന്റിനുള്ള ടീമുകളെ തെരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവുമായി രാവിലെ ഒമ്പതിനു കോളജ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണം. ഫോണ്‍: 9446665402.
















