തൊടുപുഴ: പൊതുവഴി അടച്ചുകെട്ടാന്‍ നടത്തിയ നീക്കം ചോദ്യം ചെയ്ത വീട്ടമ്മയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കംപ്ലയിന്‍സ് അതോറിട്ടി അന്വേഷണം തുടങ്ങി.
തൊടുപുഴ വടക്കേല്‍ വീട്ടില്‍ ഗീത ബിജുവാണ് പരാതിക്കാരി. ഇന്നലെ പോലീസ് കംപ്ലയിന്‍സ് അതോറിറ്റി തൊടുപുഴയില്‍ നടത്തിയ സിറ്റിങില്‍ എതിര്‍ കക്ഷിയായ തൊടുപുഴ സി.ഐയെയും വിളിച്ചുവരുത്തിയിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാത്തതെന്താണെന്ന് കമ്മീഷന്‍ ചോദിച്ചപ്പോള്‍ സി.ഐ കൃത്യമായി മറുപടി പറഞ്ഞില്ല.
എഫ്.ഐ. ആറിന്റെ വിവരങ്ങള്‍ കമ്മീഷനെ ഏല്‍പ്പിക്കണമെന്നും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപ്പുവഴി സ്വകാര്യ വ്യക്തി അടച്ച് കെട്ടാന്‍ നടത്തിയ നീക്കത്തിന് പോലീസ് സഹായം നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
















