തൊടുപുഴ; തൊടുപുഴ-രാമമംഗലം റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ റോഡ്. രണ്ട് പതിറ്റാണ്ടായി തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കാന്‍ മുന്നണികള്‍ തയ്യാറായിട്ടില്ല.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഭരണകക്ഷി നല്‍കുന്ന വാഗ്ദാനങ്ങള്‍ കേട്ട് മടുത്തു. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് മുന്നണികള്‍ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് സമരാഭാസങ്ങള്‍ നടത്തുന്നതല്ലാതെ റോഡിന്റെ സ്ഥിതിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ചിറ്റൂര്‍ മുതല്‍ പാറക്കടവ് വരെ റോഡിന്റെ അറ്റകുറ്റപണിക്കായി കഴിഞ്ഞ സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. 5 ലക്ഷം രൂപാപോലും റോഡിലേക്ക് മുടക്കാതെ കോണ്‍ട്രാക്ടറും ഉദ്യോഗസ്ഥ,രാഷ്‌ട്രീയക്കാരും ചേര്‍ന്ന് പണം തട്ടിപ്പ് നടത്തുകയായിരുന്നു. ഇതേക്കുറിച്ച് ബിജെപി പ്രവര്‍ത്തകര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു.
ഇതിനൊക്കെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കൂട്ടുനിന്നെന്ന ആക്ഷേപം ശക്തമാണ്. റോഡ് നശിപ്പിക്കുന്നതിന് കൂട്ടു നിന്ന കോണ്‍ഗ്രസ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.ചൊവ്വാഴ്ച അങ്കംവെട്ടി കവലയില്‍ റോഡ് ഉപരോധിക്കുമെന്നാണ് കോണ്‍ഗ്രസുകാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമരം സ്ഥലം എംഎല്‍എ പി.ജെ ജോസഫിനെതിരെയാണെന്ന് ആക്ഷേപവും ശക്തമാണ്. ഇടത് മുന്നണയും വലത് മുന്നണിയും റോഡ് നന്നാക്കാതെ ഒളിച്ചുകളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
















