ഫ്ളാറ്റ് നമ്പര്‍ 4 ബിയ്ക്ക് ശേഷം വൈറ്റ് ഡോട്സ് മൂവീസിന്റെ ബാനറില്‍ കൃഷ്ണജിത്ത്. എസ.് വിജയന് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡെഡ് ലൈനിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഒരു ടൗണില്‍ നാല് മണിക്കൂറില്‍ നടക്കുന്ന സംഭവമാണ് ഇതിവൃത്തം.
ഗോപന്, റിയാസ്, എം.ടി, വിഷ്ണു, ആസ്ത്ര ലക്ഷ്മി എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനില്‍ സുഗത, കലിംഗ ശശി, ഗീതാ സലാം, അജയന് മാടയ്ക്കല്‍, ഗോപകുമാര്‍, ബിനില്‍ ഖാദര്‍, മനേഷാ, അഞ്ജന അപ്പുക്കുട്ടന് തുടങ്ങിയവരും പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം ലെനിന്, എഡിറ്റിംഗ് ജിതിന് മനോഹര്‍, ഗാനരചന ഫിലിപ്പോസ് തത്തംപള്ളി, സംഗീതം നിഖില്‍ പ്രഭ, കല ശ്രീഷന്‍ ടി.എസ്, കോസ്റ്റ്യൂംസ് അസീസ് പാലക്കാട്, മെയ്ക്കപ്പ് മഹേഷ് ചേര്‍ത്തല, പ്രൊഡക്ഷന്‍ കണ്ട്രോളര് ഹരി വെഞ്ഞാറമ്മൂട്, പ്രോജക്ട് ഡിസൈനര്‍ നിധി രാജേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ ഷിബിന്‍ സെയ്ത്, കാസ്റ്റിങ് ഡയറക്ടര്‍ വിഷ്ണു ശര്‍മ്മ, അസോസിയേറ്റ് എഡിറ്റര്‍ അമ്പിളി എസ് കുമാര്‍, സ്റ്റില്‍സ് സലീഷ് ഗോപാല്‍, പബ്ലിസിറ്റി ഡിസൈനര്‍ അനന്തു അശോകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: