ചങ്ങനാശേരി: സേവാഭാരതി ഗവണ്‍മെന്റ് ആശുപത്രിയില്‍ തിരുവോണ സദ്യയൊരുക്കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസ്, ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍ എലിസബത്ത്, നഗരസഭാംഗം പ്രസന്നകുമാരി, സേവാഭാരതി ചങ്ങനാശേരി രക്ഷാധികാരികളായ പി.പി. ധീരസിംഹന്‍, എം. സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് രാജപ്പന്‍ സേവാസന്ദേശം നല്‍കി. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ബി. മനീഷ്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. വിശ്വനാഥന്‍, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് ശ്രീകുമാര്‍, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി മഞ്ജീഷ്, അര്‍ച്ചന സദാശിവന്‍, ബാലകൃഷ്ണന്‍ മാഷ്, സേവാഭാരതി ചങ്ങനാശേരി പ്രസിഡന്റ് ജി. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി ഗിരീഷ് കുമാര്‍. ജി, ട്രഷറര്‍ എന്‍. ശ്രീകുമാര്‍, സംയോജകന്‍ അജീഷ് കെ.വി, എന്നിവരും മറ്റ് സേവാഭാരതി അംഗങ്ങളും നേതൃത്വം നല്‍കി.
തൃക്കൊടിത്താനം ഗുരുജിസേവാസമിതിയിലെ അംഗങ്ങള്‍ കൃഷ്ി ചെയ്ത ജൈവപച്ചക്കറികളാണ് സദ്യയ്‌ക്ക് ഉപയോഗിച്ചത്. തിരുവോണ സദ്യയില്‍ നൂറിലധികം രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
















