തൃശൂര്‍ : പുലിവേഷത്തിലെത്തി ഒരു കൈപയറ്റാന്‍ പെണ്‍പുലികളും. ചരിത്രത്തിനൊപ്പം ചുവടുവെക്കാനെത്തുന്നത് തൃശൂര്‍ പൊലീസ് ക്യാംപിലെ എ.എസ്.ഐ.യായ എന്‍.എ. വിനയയും സംഘവുമാണ്. വിയ്യൂര്‍ ദേശത്തിന്റെ ഭാഗമായാണ് ഇവര്‍ പുലിച്ചമയം അണിയുന്നത്. പെണ്‍പുലികള്‍ അണി്യൂനിരക്കുന്നത് പുലിക്കളിയുടെ ചരിത്രത്തില്‍ ആദ്യമായാണ്. വിങ്സ് എന്ന വനിതാ സംഘടനയുടെ ഭാരവാഹികള്‍ കൂടിയായ ദിവ്യയും സക്കീറയുമാണ് വിനയയോടൊപ്പം പുലിച്ചുവട് വക്കുന്നവര്‍. ഇത്തവണ മൂന്നു വനിതകള്‍ക്കു മാത്രമെ പുലിക്കളിയില്‍ പങ്കെടുക്കാനുള്ള അവസരമൊരുങ്ങിയുള്ളൂ. നേരത്തേ ടീമുകള്‍ സംബന്ധിച്ചു തീരുമാനമായിരുന്നതിനാലാണ് വിയ്യൂര്‍ ദേശത്തിനു മൂന്നില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ സാധിക്കാത്തതിനു കാരണം. വിയ്യൂര്‍ ദേശത്തിന്റെ 48 പുലിവീരന്മാര്‍ക്കൊപ്പം പെണ്‍പുലികളും രംഗത്തിറങ്ങുന്നതോടെ മത്സരത്തിന്്യൂപുതിയൊരുമാനമാണ് കൈവരുന്നത്. 45- മുതല്‍ 51വരെയാണ് ടീമംഗങ്ങളെ പങ്കെടുപ്പിക്കാവുന്നതെന്നാണ് പുലിക്കളി ്യൂനിയമം. അധ്യാപികയാണ് ്യൂനിലമ്പൂര് സ്വദേശിയായ ദിവ്യ. കോഴിക്കോട് സ്വദേശിയായ സക്കീറ ഫാഷന്‍ ഡിസൈനറാണ്. വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന വിങ്സിന്റെ സംസ്ഥാന്യൂ പ്രസിഡന്റാണ് വിനയ, സെക്രട്ടറിയാണ് ദിവ്യ. കോഴിക്കോട് ജില്ലയിലെ വിങ്സിന്റെ ഭാരവാഹിയാണ് സക്കീറ. പൊതു ഇടങ്ങളും പൊതുവായ ആഘോഷങ്ങളും സ്ത്രീകളുടേതുകൂടിയാക്കി മാറ്റുകയെന്നതാണ് പുലിക്കളിക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ദിവ്യ പറയുന്നു. സര്‍ക്കാര്‍ പുലിക്കളിപോലുള്ള കലാരൂപങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാന്‍ പ്രോത്സാഹനം ്യൂനല്കണം.സ്ത്രീയെ വേറിട്ട സമൂഹം ആക്കാതിരിക്കാനുള്ള ശ്രമമാണ് വിങ്സ് ്യൂനടത്തുന്നത്.സാംസ്കാരിക ്യൂനഗരിയുടെ അഭിമാനമായ പുലിക്കളി വിസ്മയങ്ങളോടൊപ്പം ചുവടു വച്ചു പഠിക്കുന്നതിന്റെ ത്രില്ലിലാണ് അവര്‍.
പുലിക്കളിയിലേക്കിറങ്ങുകയെന്നത് ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി രൂപപ്പെട്ടതല്ലെന്ന് വിനയ പറയുന്നു. കുമ്മാട്ടിക്കളിയില്‍ പങ്കെടുക്കുകയെന്നതായിരുന്നു ലക്ഷ്യം, കുമ്മാട്ടിക്കളിയില്‍ പങ്കെടുക്കുന്നതിനായി 20ഓളം പേര് തയ്യാറായിരുന്നു. ദേശക്കുമ്മാട്ടി സംഘാടകര്‍ സ്ത്രീകളെ പങ്കെടുപ്പിക്കാമെന്ന് സമ്മതിച്ചിരുന്നതാണ്. മാസങ്ങളായി അതിനുള്ള ഒരുക്കത്തിലായിരുന്നു തങ്ങള്‍, എന്നാല്‍ അവസാന്യൂ ്യൂനിമിഷത്തില് അവര്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് കൈമലര്‍ത്തി. അടുത്ത വര്‍ഷം നോക്കാമെന്നാണ് പറഞ്ഞതെങ്കിലും ആ അവഗണന്യൂ അപമാനമായി തോന്നി. അതുകൊണ്ടു തന്നെ ഇത്തവണ പുലിക്കളിയില്‍ പയറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പുലിക്കളിയില്‍ എല്ലാ വര്‍ഷവും വ്യത്യസ്തത കൊണ്ടുവരുന്ന ടീമാണ് വിയ്യൂര്‍ ദേശം. അതുകൊണ്ട് ആദ്യം അവരെ തന്നെ സമീപിച്ച് കളിക്കാനൊരവസരം തേടി. പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ യൂട്യൂബിലും മറ്റും പുലിക്കളിയുടെ വീഡിയോകള്‍ കണ്ടും അറിയാവുന്നവരില് ്യൂനിന്ന് ഉപദേശം ചോദിച്ചുമാണ് പുലിക്കളിക്ക് ഇറങ്ങുന്നത്. പരിപാടി ഒരു മത്സര ഇനം കൂടിയായതിനാല്‍ ്യൂനിയമപരമായ തടസങ്ങളൊന്നുമില്ലെന്നു വ്യക്തമായ ്യൂനിയമോപദേശം നേടിയ ശേഷമാണ് ടീമിലേക്ക് വനിതകളെ എടുത്തതെന്ന് വിയ്യൂര്‍ ദേശം പുലിക്കളി സംഘം സെക്രട്ടറി സി.എം. അനില്‍ കുമാര്‍ പറയുന്നു. പുലിക്കളി അടിസ്ഥാനപരമായി ഒരു കലാരൂപമാണ്. പത്തോളം ടീമുകളാണ് ഇത്തവണ പുലിക്കളി മത്സരത്തിന് പങ്കെടുക്കുന്നത്. ഇന്നു വൈകീട്ട് ്യൂനാലു മണി മുതല്‍ വിവിധ ദേശങ്ങളില്‍ ്യൂനിന്നുള്ള പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ട്്യുചുറ്റി കടന്നുപോവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: