ചെറുതോണി: വളര്‍ത്തുകോഴികളെ തെരുവുനായ്‌ക്കള്‍ കടിച്ചുകൊന്നു. കഞ്ഞിക്കുഴി പുന്നയാര്‍ പുതിയാപറമ്പില്‍ ബിനുവിന്റെ 15 കോഴികളെയാണ് തെരുവുനായ്‌ക്കള്‍ കൊന്നത്. ഇന്നലെ വെളുപ്പിനെയാണ് മുട്ടയിടാറായ കോഴികളെ തെരുവുനായ്‌ക്കള്‍ ആക്രമിച്ചത്. ബിനു വളര്‍ത്തുന്ന 30 കോഴികളെ വലകൊണ്ട് നിര്‍മ്മിച്ച കൂട്ടിനുള്ളിലാണ് വളര്‍ത്തുന്നത്. ഇന്നലെ വെളുപ്പിന് വല കടിച്ചുകീറി അകത്തുകടന്ന നായ്‌ക്കളാണ് കോഴികളെ കൊന്നത്.
















