ഭോപ്പാല്‍: ശൈശവ വിവാഹം നിയമവിരുദ്ധമാണെന്നിരിക്കെ, 2100 സെന്‍സസില്‍ 12,105 കുട്ടികള്‍ വിവാഹ മോചിതര്‍! 2011 ലെ സെന്‍സസ് പ്രകാരം 10 നും 14 നും ഇടയില്‍ പ്രായമുള്ളവരാണ് ഈ കുട്ടികള്‍. ഇവരില്‍ 6497 പെണ്‍കുട്ടികളാണ്.
ശൈശവ വിവാഹം നിയമവിരുദ്ധമായിരിക്കെ ഇത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ സെന്‍സസ് കമ്മീഷന്‍ ഓഫീസിനും കഴിയുന്നില്ല. രാജ്യത്ത് ശൈശവ വിവാഹം നിലനില്‍ക്കുന്നുവെന്നതിന് തെളിവാണിത്.
മഹാരാഷ്‌ട്രയിലാണ് ശൈശവ വിവാഹം നടത്തുകയും വിവാഹമോചനം നേടുകയും ചെയ്തവര്‍ ഏറെ (1984), പിന്നാലെ യുപി (1875). മറ്റു ചില സംസ്ഥാനങ്ങളിലെ കണക്ക്: ഗുജറാത്ത് (1638), ബംഗാള്‍ (1286), ബീഹാര്‍ (801), ഒരുകാലത്ത് ശൈശവ വിവാഹത്തിനു കുപ്രസിദ്ധമായിരുന്ന രാജസ്ഥാനില്‍ എണ്ണം കുറവ്, 366.
















