ന്യൂദല്‍ഹി: ജീവനോപാധിയായിരുന്ന ആടുകളെ വിറ്റ് വീട്ടില്‍ കക്കൂസ് പണിത് മാതൃകയായ കണ്‍വര്‍ ബായി സ്വച്ഛ് ഭാരതിന്റെ മുഖചിത്രമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച 105 വയസുള്ള ബായിയെ ഈ മാസം 17ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ആദരിക്കും.
അവരെ സ്വച്ഛ് ഭാരതിന്റെ മുഖചിത്രമാക്കാന്‍ മന്ത്രാലയം തീരുമാനിച്ചു കഴിഞ്ഞു. വീട്ടില്‍ കക്കൂസ് പണിയാന്‍ തന്റെ പത്ത് ആടുകളെ വിറ്റ വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യം നേടിയിരുന്നു.
ഛത്തീസ്ഗഢില്‍ ശ്യാമപ്രസാദ് മുഖര്‍ജി അര്‍ബന്‍ മിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മോദി ബായിയെ ആദരിക്കുകയും കാല്‍ തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു.
















