തൊടുപുഴ: കാഞ്ഞിരമറ്റത്തെ ക്ഷേത്രക്കടവില്‍ കുളിക്കാനെത്തിയ വീട്ടമ്മയുടെ വാഹനം മോഷണം പോയി. കാഞ്ഞിരമറ്റം സ്വദേശി മോഹനന്റെ ഉടമസ്ഥതിയിലുള്ള ആക്ടീവ സ്‌കൂട്ടറാണ് മോഷണം പോയത്. മോഹനന്റെ ഭാര്യ പുഷ്പയും മകള്‍ അജ്ഞിതയും കടവില്‍ കുളിക്കാനായി വണ്ടിയില്‍ പതിവായി എത്താറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ഓണത്തിന്റെ തലേന്ന് എത്തിയതായിരുന്നു ഇരുവരും. മുകളില്‍ വണ്ടി വച്ച ശേഷം കുളി കളിഞ്ഞ് തിരികെ എത്തി നോക്കുമ്പോളാണ് വണ്ടി മോഷണം പോയ വിവരം അറിയുന്നത്. വിവരമറിഞ്ഞെത്തിയ ഉടന്‍ തന്നെ പോലീസും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും യാതൊരുവിധ തുമ്പും ലഭിച്ചില്ല. അടുത്തിടെയായി നഗരത്തില്‍ മോഷണം വര്‍ദ്ധിച്ചത് നാട്ടുകാരുടെ ഉറക്കം കെടുത്തുകായണ്. മോഹനന്റെ പരാതിയില്‍ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
















